അലനല്ലൂർ: ടൗണിലെ വെള്ളക്കെട്ട് യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമാകുന്നു. ടൗണിലെ പഴയകാല പോസ്റ്റ് ഓഫിസിന് സമീപത്താണ് വെള്ളക്കെട്ട് നിലകൊള്ളുന്നത്. ഇവിടെ ഓവുചാലുണ്ടെങ്കിലും റോഡരികിലുള്ള അഴുക്കുചാൽ മണ്ണിട്ട് മൂടിയതാണ് വിനയായത്. വെള്ളം സ്ഥിരമായി കെട്ടിനിൽക്കുന്നതിനാൽ റോഡ് പെട്ടെന്ന് ദ്രവിച്ച് തകരാറിലാകാൻ സാധ്യതയുണ്ട്.
വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ കടകളിലേക്കും കാൽനടയാത്രക്കാരുടെ ദേഹത്തേക്കും ചളിവെള്ളം തെറിക്കുന്നത് നിത്യ സംഭവമായിരിക്കുകയാണ്. ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ചാൽ കീറിയിട്ട പൈപ്പ് ലൈൻ മണ്ണിട്ട് മൂടുന്നതിനിടയിലാണ് അഴുക്കുചാൽ മുഴുവനായി തൂർന്നതെന്ന് സമീപവാസികൾ പറയുന്നു. ഉടൻ തന്നെ അഴുക്കുചാൽ നിർമിച്ച് ഓവുപാലത്തിലൂടെ മറുവശത്തേക്ക് ചളിവെള്ളം ഒഴുക്കിവിടാൻ സംവിധാനം ചെയ്യണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം. കുമരംപുത്തൂർ-ഒലിപ്പുഴ സംസ്ഥാന പാതയിലാണ് വെള്ളക്കെട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.