അലനല്ലൂർ: രോഗങ്ങളും ജന്മനായുള്ള വൈകല്യങ്ങളാലും അവശതയനുഭവിച്ച് വീട്ടിനുള്ളിൽ കഴിയേണ്ടിവന്നവർക്ക് ആശ്വാസം പകർന്ന് 'കനിവ്' കർക്കിടാംകുന്നിെൻറ സാന്ത്വന യാത്ര.
രോഗികളെയും കൂട്ടിരിപ്പുക്കാരെയും ഉൾപ്പെടുത്തി വനിത ദിനത്തിൽ കാഞ്ഞിരപ്പുഴ, മലമ്പുഴ എന്നിവിടങ്ങളിലേക്കാണ് സാന്ത്വന യാത്ര സംഘടിപ്പിച്ചത്. 'കനിവ്' വളന്‍റിയർമാരും ഗായക സംഘവും ഉൾപ്പെട്ട നൂറോളം പേർ രണ്ട് വാഹനങ്ങളിലായാണ് യാത്ര തിരിച്ചത്. 'കനിവ്' പ്രസിഡന്റ് പി.പി.കെ അബ്ദുറഹിമാൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണൻ, ടി.പി. ഷാജി, എൻ. സാദിഖ്, നുസ്രത്ത്, പുഷ്പ മോൾ, പി. ഹംസ, എം. മജീദ്, പി.കെ. അബ്ദുൽ നാസർ, മുഹമ്മദാലി കൊമ്പങ്കല്ല്, എ. ഉസ്മാൻ, എ. ഹംസ, പി. രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. മലമ്പുഴ ഉദ്യാനത്തിൽ നടന്ന ചടങ്ങിൽ യാത്രയിലെ 100 വയസ്സ് പിന്നിട്ട ചാലിയോട്ടിൽ ലക്ഷ്മിയെ 'കനിവ്' സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണൻ പൊന്നാട അണിയിച്ച് ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.