അലനല്ലൂർ: മഴപെയ്താൽ എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് ചളിക്കുളമായി. ചളിവെള്ളം കെട്ടി നിൽക്കുന്നതിനാൽ സ്കൂൾ അസംബ്ലി നടത്താനും വിദ്യാർഥികൾക്കും അധ്യാപകർക്കും ഗ്രൗണ്ടിലൂടെ നടന്ന് പോകാനോ കഴിയാത്ത അവസ്ഥയിലാണ്.
സ്കൂളിന്റെ ഉന്നതിക്കുവേണ്ടി നിരവധി ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിട്ടുണ്ടങ്കിലും ഗ്രൗണ്ട് നവീകരണ പ്രവർത്തനങ്ങൾ നടത്താത്തതാണ് വർഷങ്ങളായി വെള്ളം കെട്ടിനിൽക്കാനിടയാകുന്നത്. 2500ൽപരം കുട്ടികളാണ് അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിക്കുന്നത്. പാലക്കാട് ജില്ലയിൽ തന്നെ പഠന മികവിലും സ്പോട്സ്, കലാമേളകൾ, വിവിധ ക്ലബുകൾ തുടങ്ങിയവയിൽ നല്ല പ്രവൃത്തനങ്ങൾ കാഴ്ചവെക്കുന്ന സ്കൂളിനെ തേടി നിരവധി പുരസ്കാരങ്ങളാണ് ലഭിക്കുന്നത്. ഇതിനിടയിലാണ് ചളിവെള്ളം സ്കൂൾ മൈതാനത്ത് വില്ലനായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.