അലനല്ലൂർ: നാല് പതിറ്റാണ്ടായി കുടിവെള്ളം മുടങ്ങാതെ കൊടുംവേനലിലും യഥേഷ്ഠം വെള്ളം നൽകുന്ന എടത്തനാട്ടുകര വെള്ളാരം കോളനിയിലെ പഞ്ചായത്ത് കിണർ കൗതുകമാകുന്നു. പരിസരങ്ങളിലെ കിണറുകളും മറ്റ് ജലസ്രോതസുകളും വറ്റിവരളുന്നതിനിടയിൽ ഈ കിണറിൽ മാത്രം വെള്ളം വറ്റാറില്ല. വെള്ളം കോരുന്നവരുടെ തിരക്ക് കുറക്കാൻ നിരവധി കപ്പിയും ബക്കറ്റും റെഡിയാണ്.
1958ൽ ലക്ഷം വീട് കോളനിക്ക് ഒരു ഏക്കർ സ്ഥലം തോരക്കാട്ടിൽ അഹ് മ്മദ് ഹാജിയുടെ മക്കൾ സൗജന്യമായി നൽകിയിരുന്നു. 1985ൽ അദ്ദേഹത്തിന്റെ പേരക്കുട്ടിയായ അഹ് മ്മദ് അലനല്ലൂർ പഞ്ചായത്ത് അംഗമായിരുന്ന കാലത്താണ് കോളനിയിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കിണർ നിർമിച്ചത്. 20 അടി വട്ടവും ഒമ്പത് കോൽ താഴ്ചയുമുള്ള കിണറിന്റെ അടിഭാഗം പാറയാണങ്കിലും വെള്ളത്തിന് കടുത്ത വേനലിലും ക്ഷാമം അനുഭവപ്പെടാറില്ല.
കിണറിന്റെ പരിസരത്ത് താമസിക്കുന്ന കോളനികളിൽനിന്നായി അറുപതോളം കുടുംബങ്ങളാണ് ഇതിൽ നിന്നും വെള്ളം ശേഖരിക്കുന്നത്. നാല് പതിറ്റാണ്ടായിട്ടും കിണറിന്റെ നവീകരണം നടത്തേണ്ടി വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.