അലനല്ലൂർ: എടത്തനാട്ടുകരയിൽ നിന്ന് കശ്മീരിലേക്ക് യുവാക്കൾ സൈക്കിളിൽ യാത്ര തിരിച്ചു. യതീംഖാനയിലെ തോരക്കാട്ടിൽ മുബീൻ (24), ചിരട്ടക്കുളത്തെ പൊൻപാറ വീട്ടിൽ റിസ്വാൻ (20) എന്നിവരാണ് സ്വന്തം സൈക്കിളിൽ ഇന്ത്യ ചുറ്റാൻ ഇറങ്ങിയത്.
എടത്തനാട്ടുകരയിലെ സൈക്കിളിങ് ക്ലബായ ഓൾഡ് ക്രാങ്ക് അംഗങ്ങളായ ഇരുവരും ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് സ്വപ്ന യാത്രക്ക് തുടക്കം കുറിച്ചത്. 'ലോകാ സമസ്താ സുഖിനോ ഭവന്തു' മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് യാത്രയെന്ന് ഇവർ പറഞ്ഞു.
രാവിലെ ആറ് മുതൽ വൈകീട്ട് അഞ്ച് വരെയുള്ള റൈഡിൽ ഒരുദിവസം 150 കിലോമീറ്ററോളം പിന്നിട്ട് ഏകദേശം ഒരു മാസംകൊണ്ട് കശ്മീരിൽ എത്താനാകുമെന്നാണ് കരുതുന്നതെന്ന് ഇവർ പറഞ്ഞു.
ഞായറാഴ്ച കോഴിക്കോട്ടെത്തി താമസിച്ച് തിങ്കളാഴ്ച യാത്ര തുടർന്ന് രാത്രി കണ്ണൂരിൽ താമസിക്കും. യാത്രയുടെ ഫ്ലാഗ്ഓഫ് ഐ.എസ്.എൽ താരം വി.പി. സുഹൈർ നിർവഹിച്ചു. ഇരുവർക്കും പൂർണ പിന്തുണയും ആശംസകളുമായി വീട്ടുകാരും നാട്ടുകാരുമെല്ലാം ഒപ്പമുണ്ട്. താഴെക്കോട് സ്വദേശിയായ പടുവൻപാടൻ അർഷാദും (24) ഇവർക്കൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.