ആലത്തൂർ: താലൂക്കാശുപത്രിയിൽ രോഗികൾക്ക് വെയിൽ കൊള്ളാതെ നിൽക്കാൻ സംവിധാനമൊരുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അറിയിച്ചു. ഡോക്ടറില്ലാത്തതും കനത്ത വെയിലും കാരണം രോഗികൾ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് സത്വര നടപടി സ്വീകരിക്കുമെന്ന് ആശുപത്രി ഭരണ ചുമതല വഹിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചത്. ഡോക്ടർമാരുടെ കുറവ് വളരെ കാലമായി നിലനിൽക്കുന്നു. ജനറൽ ഒ.പി വിഭാഗത്തിലാണ് ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത്. ആ വിഭാഗത്തിൽ അനുവദിച്ച തസ്തിക എട്ടാണ്. ആ എട്ടുപേരെയും നിയോഗിച്ചാൽ തീരാവുന്നതാണ് പ്രശ്നം. 119 വർഷം പഴക്കമുള്ളതാണ് ആലത്തൂർ താലൂക്കാശുപത്രി. പാവപ്പെട്ടവരും തൊഴിലാളികളും അധിവസിക്കുന്ന മലയോര, കാർഷിക, ഗ്രാമീണ മേഖലയാണ് 16 ഗ്രാമപഞ്ചായത്തുകൾ അടങ്ങുന്ന ആലത്തൂർ താലൂക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.