അലനല്ലൂർ: സാമൂഹിക വിരുദ്ധരുടെ താവളമായി കർക്കിടാംകുന്ന് ഉണ്ണിയാലിലെ പട്ടികജാതി ഓഫിസ് കെട്ടിടം. 1988-ൽ സ്ഥാപിച്ച കെട്ടിടത്തിൽ ഒരു വർഷത്തോളം ഓഫിസ് പ്രവർത്തിച്ചിരുന്നു. പട്ടികജാതി വിഭാഗങ്ങൾക്ക് വിവിധതരം കാർഷിക വായ്പകൾക്കും, ആട്, പശു എന്നിവയെ വളർത്താനുള്ള സഹായവുമായിട്ടാണ് പ്രവർത്തനം തുടങ്ങിയത്.
വായ്പ്പകൾ എടുത്തവർ തിരിച്ചടക്കാതെ വന്നതോടെ ഓഫിസ് പ്രവർത്തനം നിലക്കുകയായിരുന്നു. ഇതോടെ കെട്ടിടം പരിപാലിക്കാൻ ബന്ധപ്പെട്ടവർ തയാറായില്ല. ഭിത്തികൾ പൊട്ടി പൊലിഞ്ഞും, വാതിലുകളും ജനലുകളും ഉൾപ്പെടെയുള്ള എല്ലാ നിർമിതികളും തകർന്ന് വീണ് നശിച്ചു. 45 വർഷം മുംമ്പ് ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് ഉണ്ണിയാൽ എടത്തനാട്ടുകര റോഡിൽ കെട്ടിടം സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.