പാലക്കാട്: ഓണാഘോഷം തുടങ്ങുന്ന സാഹചര്യം കണക്കിലെടുത്ത് ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അഗ്നിരക്ഷാസേന അധികൃതര്‍ അറിയിച്ചു. മലമ്പുഴ ഡാം ഉള്‍പ്പെടെ തുറന്നതോടെ ഭാരതപ്പുഴ അടക്കമുള്ള പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
2022 ജനുവരി മുതല്‍ ആഗസ്റ്റ് വരെ ഏഴ് മുങ്ങിമരണമാണ് നടന്നത്. ഓണം അവധി കൂടി തുടങ്ങുന്ന സാഹചര്യത്തില്‍ കുട്ടികളെ ജലാശയങ്ങളിലേക്ക് വിടുമ്പോള്‍ രക്ഷിതാക്കളും ശ്രദ്ധിക്കണം.
ജാഗ്രത നിര്‍ദേശങ്ങള്‍
അവധിക്കാലത്ത് കുട്ടികളെ ഒറ്റക്കോ കൂട്ടുകാരുമായോ കുളത്തിലോ പുഴയിലോ കുളിക്കാനോ മീന്‍പിടിക്കാനോ പോകാന്‍ അനുവദിക്കരുത്.
വിനോദയാത്രയ്ക്കിടെ അടിയൊഴുക്കും മറ്റും അറിഞ്ഞു മാത്രം ജലാശയങ്ങളില്‍ ഇറങ്ങുക.
മറ്റുള്ളവരെ രക്ഷിക്കാന്‍ ഒരു കാരണവശാലും വെള്ളത്തിലേക്ക് എടുത്തുചാടരുതെന്ന് പ്രത്യേക ബോധവത്കരണം നല്‍കുക. പകരം കയറോ തുണിയോ കമ്പോ നീട്ടിക്കൊടുത്തു കയറ്റാന്‍ ശ്രമിക്കുക.
നീന്തല്‍ അറിയാത്ത കുട്ടികള്‍ ഒരു കാരണവശാലും എടുത്തുചാടരുത്.
കുട്ടികളോട് നീന്തല്‍ പരിശീലനം നേടാന്‍ നിര്‍ദേശിക്കുക.
മലയോര മേഖലയിലുള്ളവര്‍ മഴയുള്ളപ്പോള്‍ ജലാശയങ്ങളിലേക്ക് ഇറങ്ങാതിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.