പാലക്കാട്: വാഹനഷോറൂമുകളിൽനിന്ന് ബൈക്കുകൾ മോഷ്ടിക്കുന്ന മൂന്നുപേരെ ടൗൺ നോർത്ത് പൊലീസ് പിടികൂടി. തൃശൂർ പഴയന്നൂർ വാരിയത്തുപടി ഒടിയൻ എന്ന വിഷ്ണു, കണ്ണാടി ചാത്തൻകുളങ്ങര സുഭാഷ്, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് പിടികൂടിയത്.
പട്ടിക്കരയിലെ വാഹനഷോറൂമിെൻറ ഗേറ്റ് തകർത്ത് അകത്തുകയറി രണ്ടു യമഹ ബൈക്കുകളാണ് മോഷ്ടിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. രണ്ടാളും നിരവധി മോഷണക്കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. വിഷ്ണുവിനെതിരെ മറ്റു ജില്ലകളിൽ പോക്സോ അടക്കമുള്ള കേസുകളുണ്ട്.
മോഷ്ടിച്ച വാഹനങ്ങൾ വിറ്റ് ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് പ്രതികൾ ഉപയോഗിക്കുന്നത്. ഇതോടെ ജില്ലയിലെ സമാനമായ നിരവധി കേസുകൾക്ക് തുമ്പായി. വിഷ്ണുവിനെയും സുഭാഷിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നോർത്ത് ഇൻസ്പെക്ടർ ആർ. സുജിത്കുമാർ, എസ്.ഐ സി.കെ. രാജേഷ്, ഗ്രേഡ് എസ്.ഐ വി. നന്ദകുമാർ, സീനിയർ സി.പി.ഒ പി. എച്ച്. നൗഷാദ്, സി.പി.ഒമാരായ എം. സതീഷ്, ആർ. രഘു, എം. മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.