പെരിങ്ങോട്ടുകുറുശ്ശി: കോവിഡ് ചികിത്സയിൽ കഴിയുന്നവർക്ക് ബിരിയാണി എത്തിച്ചു നൽകി പിലാപ്പുള്ളി ജുമാമസ്ജിദ് കമ്മിറ്റിയും മഹല്ല് നിവാസികളും.
പെരിങ്ങോട്ടുകുറുശ്ശിയിലെ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്രവർത്തിക്കുന്ന ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ (എഫ്.എൽ.ടി.സി) ചികിത്സയിൽ കഴിയുന്ന 200 പേർക്ക് ഉച്ചഭക്ഷണമായി ചിക്കൻ ബിരിയാണിയാണ് എത്തിച്ചത്.
കമ്മിറ്റി അംഗങ്ങളായ യുസഫ്, മുഹമ്മദ്കുട്ടി, ഉമ്മർ എന്നിവർ നേതൃത്വം നൽകി. ജുമാമസ്ജിദ് കമ്മിറ്റിക്കും മഹല്ല് നിവാസികൾക്കും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രവീന്ദ്രനാഥ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.