നെല്ലിയാമ്പതി കൂനമ്പാലത്തെ കിണറ്റിൽ കാണപ്പെട്ട കടുവയുടെ ജഡം

നെല്ലിയാമ്പതിയിൽ കിണറ്റിൽ കടുവയുടെ ജഡം കണ്ടെത്തി

നെല്ലിയാമ്പതി (പാലക്കാട്): കൂനമ്പാലം മേലേപ്പാടിയിൽ പൊതുകിണറിൽ കടുവയുടെ ജഡം കണ്ടെത്തി. സ്വകാര്യ തേയില എസ്റ്റേറ്റിലെ തൊഴിലാളികൾ ഉപയോഗിക്കുന്ന കിണറ്റിലാണ് കടുവയുടെ ജഡം കണ്ടത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ തൊഴിലാളികളാണ് വിവരം വനപാലകരെ അറിയിച്ചത്. വൈകീട്ട് ആറരയോടെ എട്ട് വയസ്സുള്ള പെൺകടുവയുടെ ജഡം കിണറ്റിൽ നിന്നും പുറത്തെടുത്തതായി നെല്ലിയാമ്പതി റെയ്ഞ്ച് ഓഫീസർ വി.എ കൃഷ്ണദാസ് അറിയിച്ചു.

മൂന്നു ദിവസത്തിലധികം പഴക്കം ജഡത്തിനുണ്ടെന്ന് വനം അധികൃതർ പറഞ്ഞു. കിണറ്റിൽ നിന്നും വെള്ളം പമ്പു ചെയ്യുന്ന മോട്ടോർ തകരാറിലായതോടെ അതു പരിശോധിക്കാൻ എത്തിയപ്പോഴാണ് കടുവ തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടത്. കിണറ്റിൽ ചേരപ്പാമ്പിൻ്റെ ജഡവുമുണ്ടായിരുന്നതായി തൊഴിലാളികൾ പറഞ്ഞു. ആഴ്ചകളായി കിണറ്റിന് സമീപം പോയിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കടുവയുടെ ജഡത്തിൻ്റെ പോസ്റ്റ്മോർട്ടവും മറ്റും ചൊവ്വാഴ്ച നടത്തിയ ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് റെയ്ഞ്ച് ഓഫീസർ പറഞ്ഞു. പറമ്പിക്കുളം കടുവാ സങ്കേതത്തിൻ്റെ പരിധിയിലുള്ള നെല്ലിയാമ്പതിയിൽ സംരക്ഷിത പട്ടികയിൽ പെട്ട കടുവ ചത്തത് ഗൗരവമായി അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Tags:    
News Summary - body of a tiger found in a well in Nelliampathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.