കല്ലടിക്കോട്: തച്ചമ്പാറ ദേശീയപാത വക്കിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ട മൃതദേഹത്തിെൻറ സാദൃശ്യമുള്ള രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ആളെ തിരിച്ചറിയാനും അന്വേഷണം ഊർജിതമാക്കാനുമാണ് രേഖാചിത്രം പുറത്തുവിട്ടത്.
കഴിഞ്ഞ 21ന് ഞായറാഴ്ച രാവിലെ 10.30നാണ് റോഡരികിലെ മൺകൂനകൾക്കിടയിൽ മൃതദേഹം കാണപ്പെട്ടിരുന്നത്. സംഭവ ദിവസം തൃശൂരിൽ നിന്ന് ഫോറൻസിക് വിദഗ്ധരും പാലക്കാട്ടു നിന്ന് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തിരുന്നു. മൃതദേഹത്തിന് ഏതാനും ദിവസം പഴക്കം കണ്ടെത്തിയിരുന്നു.
കഴുത്ത് ഞ്ഞെരിച്ച് കൊന്ന ശേഷം കത്തിക്കാനുള്ള ശ്രമം നടത്തി ഉപേക്ഷിച്ചതാവാമെന്നാണ് സൂചന. ആറടി ഉയരവും 35 -45 പ്രായവും മുകളിലെ നാല് പല്ലുകൾ പൊങ്ങിയ നിലയിലുമുള്ള പുരുഷനാണ് കൊല്ലപ്പെട്ടത്. ചേലാകർമം ചെയ്ത വ്യക്തിയാണ്. മണ്ണാർക്കാട് ഡിവൈ.എസ്.പി സുനിൽകുമാർ, കല്ലടിക്കോട് ഇൻസ്പെക്ടർ സിജോ വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.