എ ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി പ​ട്ടാ​മ്പി​യി​ൽ ന​ട​ന്ന സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര

എ സോൺ: നിള തീരത്ത് കലാമാമാങ്കത്തിന്റെ ശംഖൊലി

മോ​ഹ​ൻ ച​ര​പ്പ​റ​മ്പി​ൽ

പ​ട്ടാ​മ്പി: കാ​ലി​ക്ക​റ്റ്‌ യൂ​നി​വേ​ഴ്സി​റ്റി യൂ​നി​യ​ൻ എ ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ന് (എ​വ​ലൂ​ഷ​ൻ -2023) ഗ​വ. സം​സ്‌​കൃ​ത കോ​ള​ജി​ൽ തി​രി​തെ​ളി​ഞ്ഞു. സാ​ഹി​ത്യോ​ത്സ​വം സാ​ഹി​ത്യ​കാ​ര​ൻ പ്ര​ഫ. മോ​ഹ​ന​കൃ​ഷ്ണ​ൻ കാ​ല​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ച്ചി​ൻ എ​സ്. കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​ത്രോ​ത്സ​വ​ത്തി​ന്റെ ഉ​ദ്‌​ഘാ​ട​നം ചി​ത്ര​കാ​രി ശ്രീ​ജ പ​ള്ളം ചി​ത്രം വ​ര​ച്ച് നി​ർ​വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് സി.​ഡി. ദി​ലീ​പ്, കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി യൂ​നി​യ​ൻ ജോ​യി​ന്റ് സെ​ക്ര​ട്ട​റി എം.​ഡി. അ​ജ​യ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ കെ.​സി. നി​മേ​ഷ്, സോ​ൺ ജ​ന​റ​ൽ ജോ​യി​ന്റ് ക​ൺ​വീ​ന​ർ എ​സ്. വി​പി​ൻ, കോ​ള​ജ് യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ വി. ​സ​ഞ്ജീ​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വൈ​കീ​ട്ട് ക​ലോ​ത്സ​വ​ത്തി​ന്റെ വ​ര​വ​റി​യി​ച്ച് ന​ട​ത്തി​യ ഘോ​ഷ​യാ​ത്ര എ ​സോ​ണി​ന് വ​ർ​ണ്ണ​പ്പ​കി​ട്ടൊ​രു​ക്കി. വ്യ​ത്യ​സ്ത വേ​ഷ​വി​താ​ന​ങ്ങ​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും അ​ണി​നി​ര​ന്നു. പ​ട്ടാ​മ്പി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര കോ​ള​ജി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ്ലാ​ഷ് മോ​ബ് കാ​മ്പ​സി​ന് ഉ​ണ​ർ​വേ​കി.

ജി​ല്ല​യി​ലെ എ​ൺ​പ​തി​ല​ധി​കം കോ​ള​ജു​ക​ളി​ൽ​നി​ന്ന് 2500ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് നാ​ല് ദി​വ​സ​ത്തെ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. 14 ഇ​ന​ങ്ങ​ളി​ൽ 700ഓ​ളം പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ച സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന് ഉ​ദ്‌​ഘാ​ട​ന​വും തു​ട​ർ​ന്ന് ക​ലാ​മ​ത്സ​ര​ങ്ങ​ളും ആ​രം​ഭി​ക്കും. ക​ല, ച​രി​ത്രം, സ്വാ​ത​ന്ത്ര്യം, സം​വാ​ദം എ​ന്നീ നാ​ല് വേ​ദി​ക​ളാ​ണ് ക​ലാ​മ​ത്സ​ര​ങ്ങ​ൾ​ക്ക് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​നം ഗാ​ന​ര​ച​യി​താ​വ് ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ നി​ർ​വ​ഹി​ക്കും. നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​രി പ്ര​സീ​ത ചാ​ല​ക്കു​ടി മു​ഖ്യാ​തി​ഥി​യാ​വും.

വി​ക്ടോ​റി​യ മു​ന്നി​ൽ

സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ പാ​ല​ക്കാ​ട്‌ ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ് (31 പോ​യി​ന്റ്) ബ​ഹു​ദൂ​രം മു​ന്നി​ൽ. ഷൊ​ർ​ണൂ​ർ എം.​പി.​എം.​എം.​എ​സ്.​എ​ൻ കോ​ള​ജ് (10) ആ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.എ​ട്ട് പോ​യി​ന്റ് വീ​തം നേ​ടി ആ​ല​ത്തൂ​ർ ശ്രീ​നാ​രാ​യ​ണ കോ​ള​ജ്, ആ​സ്പ​യ​ർ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് തൃ​ത്താ​ല, എ​ൻ.​എ​സ്.​എ​സ് കോ​ള​ജ് നെ​ന്മാ​റ എ​ന്നി​വ മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്.

ക്ലേ മോഡലിങ്ങിൽ അരിക്കൊമ്പനും

പ​ട്ടാ​മ്പി: ക്ലേ ​മോ​ഡ​ലി​ങ് മ​ത്സ​ര​ത്തി​ൽ അ​രി​ക്കൊ​മ്പ​നു​മാ​യി കൃ​ഷ്ണ​പ്രി​യ. അ​രി​ക്കൊ​മ്പ​നെ നാ​ട് ക​ട​ത്തി​യി​ട്ടും മ​ട​ങ്ങി​യെ​ത്തു​ന്ന​താ​ണ് കൃ​ഷ്ണ​പ്രി​യ ക്ലേ ​മോ​ഡ​ലി​ങ്ങി​ന് വി​ഷ​യ​മാ​ക്കി​യ​ത്. പ്ര​ണ​യം എ​ന്ന​താ​യി​രു​ന്നു മ​ത്സ​ര​ത്തി​ന്റെ വി​ഷ​യം.


അ​രി​ക്കൊ​മ്പ​നും അ​മ്മ​യും ത​മ്മി​ലെ ആ​ത്മ​ബ​ന്ധ​മാ​ണ് പെ​ട്ടെ​ന്ന് മ​ന​സ്സി​ലോ​ടി​യെ​ത്തി​യ​തെ​ന്ന് പാ​ല​ക്കാ​ട് മേ​ലാ​മു​റി​യി​ൽ​നി​ന്നെ​ത്തി​യ കൃ​ഷ്ണ​പ്രി​യ പ​റ​യു​ന്നു. മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്റ് സ്റ്റ​ഡീ​സി​ൽ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

വി​ജ​യി​ക​ൾ

കാ​വ്യ​കേ​ളി

1. എ​സ്.​ആ​ർ. ന​വ​നീ​ത് കൃ​ഷ്ണ (ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ്, പാ​ല​ക്കാ​ട്), 2. ഗാ​യ​ത്രി ആ​ർ. നാ​യ​ർ (മേ​ഴ്‌​സി കോ​ള​ജ്, പാ​ല​ക്കാ​ട്), 3. കെ. ​അ​മൃ​ത (ഗ​വ. സം​സ്‌​കൃ​ത കോ​ള​ജ്, പ​ട്ടാ​മ്പി)

രം​ഗോ​ലി

1. എ​ൻ. അ​നു​ജ (ഗ​വ. കോ​ള​ജ്, ചി​റ്റൂ​ർ), 2.ജി. ​അ​ഞ്ജ​ലി (ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ്, പാ​ല​ക്കാ​ട്), 3. ജി. ​ത​ര​ക​ശ്രീ (ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, കൊ​ഴി​ഞ്ഞാ​മ്പാ​റ)

ക്ലേ ​മോ​ഡ​ലി​ങ്

1. ശ​ര​ൺ എ​സ്. കൃ​ഷ്ണ​ൻ (ആ​സ്പ​യ​ർ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് തൃ​ത്താ​ല), 2. എ​സ്. അ​ഭി​ജി​ത്ത് (ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, പ​ത്തി​രി​പ്പാ​ല), 3. കൃ​ഷ്ണ​പ്രി​യ (യു​വ​ക്ഷേ​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ​മെ​ന്റ് സ്റ്റ​ഡീ​സ്, മു​ണ്ടൂ​ർ)

അ​ക്ഷ​ര​ശ്ലോ​കം

1. എ​ൻ.​എം. സാ​ന്ദ്ര (എം.​പി.​എം.​എം.​എ​സ്.​എ​ൻ കോ​ള​ജ് ഷൊ​ർ​ണൂ​ർ), 2. കെ. ​അ​മൃ​ത (പ​ട്ടാ​മ്പി ഗ​വ. സം​സ്‌​കൃ​ത കോ​ള​ജ്), 3. എ​സ്.​ആ​ർ. ന​വ​നീ​ത് കൃ​ഷ്ണ​ൻ (ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ്, പാ​ല​ക്കാ​ട്)

ക്വി​സ് മ​ത്സ​രം

1. പി.​കെ. ശ്രു​തി, വി. ​അ​നി​രു​ദ്ധ്, കെ. ​അ​നു​ജി​ത്ത് (ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ്, പാ​ല​ക്കാ​ട്), 2. എ​സ്. അ​ഖി​ൻ, എ​സ്. അ​മ​ൽ​ജി​ത്ത്, എ​ച്ച്. നി​ഖി​ൽ (എ​ൻ.​എ​സ്.​എ​സ് കോ​ള​ജ് നെ​ന്മാ​റ), 3. വി. ​ശ്രീ​കു​ട്ടി, എ​സ്. ആ​തി​ര ദാ​സ്, പി. ​ശ്രീ​ല​ക്ഷ്മി (ശ്രീ​നാ​രാ​യ​ണ കോ​ള​ജ് ആ​ല​ത്തൂ​ർ)

കാ​ർ​ട്ടൂ​ൺ

1. ടി.​വി. സാ​ന്ദ്ര (എം.​പി.​എം.​എം.​എ​സ്.​എ​ൻ കോ​ള​ജ് ഷൊ​ർ​ണൂ​ർ), 2. അ​മ​ൽ രാ​ജേ​ഷ് (ആ​സ്പ​യ​ർ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് തൃ​ത്താ​ല), 3 എ​സ്. ഗോ​കു​ൽ കൃ​ഷ്ണ (എ​ൻ.​എ​സ്.​എ​സ് കോ​ള​ജ്, നെ​ന്മാ​റ)

വേ​ദി​യി​ൽ ഇ​ന്ന്

വേ​ദി 1 ക​ല

കേ​ര​ള​ന​ട​നം

മോ​ഹി​നി​യാ​ട്ടം

വേ​ദി 2 ച​രി​ത്രം

ഒ​പ്പ​ന

വ​ട്ട​പ്പാ​ട്ട്

കോ​ൽ​ക്ക​ളി

ദ​ഫ്മു​ട്ട്

അ​റ​ബ​ന മു​ട്ട്

വേ​ദി 3 സ്വാ​ത​ന്ത്ര്യം

മോ​ണോ ആ​ക്റ്റ്

മി​മി​ക്രി

ക​ഥാ​പ്ര​സം​ഗം

വേ​ദി 4 സം​വാ​ദം

ക​വി​ത പാ​രാ​യ​ണം

Tags:    
News Summary - Calicut University Union A Zone youth festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.