പാലക്കാട്: തെരഞ്ഞെടുപ്പ് അങ്കത്തട്ടുണർന്നു. ഗോദയിൽ പ്രതിേയാഗികൾ നിരന്നതോടെ ഇനി തീപാറും േപാരാട്ടം. ജില്ലയിലെ 12 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇടതു മുന്നണി ഒരുമുഴം മുേമ്പ പ്രചാരണത്തിൽ സജീവമായി. പട്ടാമ്പി സീറ്റിൽ തീരുമാനം വൈകുന്നതിനാൽ ബാക്കി 11 മണ്ഡലങ്ങളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫും കളത്തിലിറങ്ങി. മണ്ണാർക്കാട് ഒഴിച്ച് 11 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് വൈകിയാണെങ്കിലും എൻ.ഡി.എയും പ്രചാരണത്തിലേക്ക് കടന്നു. സീറ്റിനായി നടന്ന പിടിവലികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് മുന്നണികൾ സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയത്.
എം.ബി. രാജേഷും വി.ടി. ബൽറാമും നേർക്കുനേർ ഏറ്റുമുട്ടുന്ന തൃത്താലയിലെ പോരാട്ടം ശ്രദ്ധേയമാണ്. പട്ടാമ്പിയിൽ സിറ്റിങ് എം.എൽ.എ മുഹമ്മദ് മുഹ്സിൻ ഗോദയിൽ ഇറങ്ങിയിട്ട് ദിവസങ്ങളായെങ്കിലും യു.ഡി.എഫിന് സ്ഥാനാർഥിയെ നിശ്ചയിക്കാനായിട്ടില്ല. ഡൽഹി ചർച്ചകൾക്ക് ഒടുവിൽ തിങ്കളാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. മണ്ണാർക്കാട് സിറ്റിങ് എം.എൽ.എ ലീഗിലെ എൻ. ഷംസുദ്ദീനും സി.പി.െഎ ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജും തമ്മിലാണ് പ്രധാന മത്സരം. ഒറ്റപ്പാലത്ത് യുവ നേതാക്കളായ ഡി.വൈ.എഫ്.െഎ സംസ്ഥാന കമ്മിറ്റി അംഗം പ്രേംകുമാറും കോൺഗ്രസിലെ ഡോ. സരിനും തമ്മിലാണ് പോരാട്ടം. ഷൊർണൂരിൽ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം പി. മമ്മിക്കുട്ടിക്ക് പ്രധാന എതിരാളി യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ടി.എച്ച്. ഫിറോസ് ബാബു ആണ്.
കോങ്ങാട്ട് ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറും പി.കെ.എസ് സംസ്ഥാന നേതാവുമായ അഡ്വ. കെ. ശാന്തകുമാരിയും ലീഗിലെ യു.സി. രാമനും തമ്മിലാണ് പ്രധാന അങ്കം. ഇൗ മണ്ഡലത്തിൽ സ്ഥാനാർഥികൾക്കെതിരെ ഇരു മുന്നണികളിലും അപസ്വരമുണ്ട്. യു.ഡി.എഫ് ഘടകകക്ഷിയായ ഭാരതീയ ജനതാദളിൽനിന്ന് തിരിച്ചെടുത്ത മലമ്പുഴയിൽ ഡി.സി.സി ജനറൽ സെക്രട്ടറി എസ്.കെ. അനന്തകൃഷ്ണനാണ് കോൺഗ്രസ് സ്ഥാനാർഥി. മലമ്പുഴയിലെ എൽ.ഡി.എഫ് സ്ഥാനാർഥി എ. പ്രഭാകരൻ ഒന്നാംഘട്ട പ്രചാരണത്തിലാണ്. കഴിഞ്ഞ തവണ രണ്ടാംസ്ഥാനത്തു വന്ന ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാറും മണ്ഡലത്തിൽ സജീവമായി. മെട്രോമാൻ ഇ. ശ്രീധരെൻറ രംഗപ്രവേശനത്തോടെ ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുകയാണ് പാലക്കാട് മണ്ഡലം.
യുവ സ്ഥാനാർഥികളായ യു.ഡി.എഫിലെ ഷാഫി പറമ്പിലും എൽ.ഡി.എഫിലെ സി.പി. പ്രമോദും പ്രചാരണത്തിൽ ഏറെ മുന്നിലാണ്. ശ്രീധരൻ തിങ്കളാഴ്ച ഗോദയിൽ സജീവമാകും. ആലത്തൂരിൽ സിറ്റിങ് എം.എൽ.എ കെ.ഡി. പ്രസേനനെതിരെ യുവ കോൺഗ്രസ് നേതാവ് പാളയം പ്രദീപ് കളത്തിലിറങ്ങി. യു.ഡി.എഫ് സി.എം.പിക്ക് നൽകിയ നെന്മാറയിൽ ലാഡർ ചെയർമാൻ സി.എൻ. വിജയകൃഷ്ണനും സിറ്റിങ് എം.എൽ.എ കെ. ബാബുവും തമ്മിലാണ് പോര്. ചിറ്റൂരിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരെ മുൻ എം.എൽ.എ കെ. അച്യുതെൻറ മകൻ സുമേഷ് അച്യുതനാണ് സ്ഥാനാർഥി. മഹിള കോൺഗ്രസ് നേതാവും ചിറ്റൂർ- തത്തമംഗലം നഗരസഭ മുൻ ചെയർപേഴ്സനുമായ കെ.എ. ഷീബയെ നിർത്തിയാണ് യു.ഡി.എഫ് തരൂരിൽ പോരാട്ടം ശക്തമാക്കുന്നത്. ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറ് സുമോദ് തരൂരിൽ ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.