ഒറ്റപ്പാലം: ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഭവം വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി പൊലീസ് രംഗത്ത്. പൾസർ ബൈക്കിൽ സഞ്ചരിക്കുന്ന ഹെൽമറ്റ് ധരിച്ച രണ്ടംഗ സംഘമാണ് മേഖലയിൽ നടന്ന മോഷണത്തിന് പിന്നിലെന്ന് സമൂഹ മാധ്യമങ്ങളിൽ ചിത്രസഹിതം പൊലീസ് മുന്നറിയിപ്പ് നൽകി.
ഷർട്ടും ജീൻസും ഷൂസും ധരിച്ച ഇവർ വഴിയിൽ കാണുന്ന സ്ത്രീകളുടെ സമീപം ബൈക്ക് നിർത്തി സ്ഥലത്തെക്കുറിച്ചോ വ്യക്തികളെ സംബന്ധിച്ചോ അന്വേഷിക്കുന്നു. ഇതിനിടയിൽ അവസരം മുതലാക്കി ബൈക്കിെൻറ പുറകിലിരിക്കുന്ന ആൾ കഴുത്തിലെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുന്നതാണ് ഇവരുടെ മോഷണ രീതിയെന്നും ബൈക്കിലെ നമ്പർ വ്യാജമാണെന്നും ഒറ്റപ്പാലം സി.ഐ എം. സുജിത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം കുഴൽമന്ദം, പുതുപ്പരിയാരം പ്രദേശങ്ങളിൽ നടന്ന മാല മോഷണത്തിലും മുരുക്കുംപറ്റയിൽ നടന്ന മോഷണ ശ്രമത്തിലും പിന്നിൽ ഇതേ ബൈക്ക് സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രദേശങ്ങളിലെ ഓട്ടോ ടാക്സി ഡ്രൈവർമാരുടെയും ചുമട്ട് തൊഴിലാളികളുടെയും സഹകരണം പൊലീസ് അഭ്യർഥിച്ചു. വിവരങ്ങൾ ലഭിക്കുന്നവർ 112 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.