പാലക്കാട്: തെരുവുനായ് ആക്രമണം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നായ്ക്കളിലെ വാക്സിനേഷന്, ലൈസന്‍സിങ് ഊര്‍ജിതമാക്കാന്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ല കലക്ടര്‍ മൃണ്മയി ജോഷി നിര്‍ദേശം നല്കി. ഒപ്പം വാക്സിനേഷന് വിധേയമായ നായ്ക്കളെ പ്രത്യേകം തിരിച്ചറിയാന്‍ മെറ്റല്‍ ചിപ്പ് സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ചും നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.
നമ്പര്‍ രേഖപ്പെടുത്തിയ ചെറിയ മെറ്റല്‍ ചിപ്പ് നായ്ക്കളുടെ ശരീരത്തില്‍ ഘടിപ്പിക്കും. ഇതുവഴി നായ്ക്കളുടെ വാക്സിനേഷന്, ലൈസന്‍സ് തുടങ്ങിയ വിവരങ്ങളെല്ലാം മനസ്സിലാക്കാന്‍ സാധിക്കും. വീടുകളില്‍നിന്നും മറ്റും ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളെ തിരിച്ചറിയാനും ഈ സംവിധാനം സഹായിക്കും. ഇതുവരെ പതിനായിരത്തില്‍ പരം വളര്‍ത്തുനായ്ക്കള്‍ക്ക് ജില്ലയില്‍ വാക്സിനേഷന് നല്‍കിയിട്ടുണ്ട്.
വാക്സിനേഷന് യജ്ഞം ഊര്‍ജിതമാക്കുന്നതോടൊപ്പം എല്ലാ ബ്ലോക്കുകളിലും എ.ബി.സി സെന്റര്‍ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തണമെന്നും എ.ബി.സി പദ്ധതിക്കായി എല്ലാ പഞ്ചായത്തുകളും ഫണ്ട് മാറ്റി വെയ്ക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. നിലവില്‍ 35 പഞ്ചായത്തുകളാണ് എ.ബി.സി പദ്ധതിക്കായി ഫണ്ട് മാറ്റിവെച്ചത്. അക്രമാസക്തവും അപകടകാരികളുമായ തെരുവുനായ്ക്കള്‍ക്കായി എല്ലാ പഞ്ചായത്തുകളിലും ഷെല്‍ട്ടര്‍ സജ്ജീകരിക്കാനും കലക്ടര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.