പാലക്കാട്: നട്ടുനനച്ച് പരിപാലിച്ച വയലുകൾ വിളവെടുപ്പിന് പാകമായിട്ടും കർഷകരുടെ മുഖം തെളിയുന്നില്ല. കോവിഡ് സാഹചര്യത്തിൽ കൊയ്ത്തും സംഭരണവും എങ്ങനെ സുഗമമായി നടത്തുമെന്നതാണ് പ്രധാന വെല്ലുവിളി.
ഏതാണ്ട് എല്ലായിടത്തും കൊയ്ത്ത് നടത്തുന്നത് കൊയ്ത്തുയന്ത്രം ഉപയോഗിച്ചാണ്. ഓരോ സിസണിലും അതിർത്തികടന്ന് എത്തുന്നത് ആയിരത്തോളം യന്ത്രങ്ങളാണ്. ഓരോന്നിനും അഞ്ചു ജീവനക്കാരുമുണ്ടാകും. കോവിഡ് രോഗപ്രതിരോധത്തിെൻറ ഭാഗമായി അതിർത്തി കടന്നുവരുന്നവർ 14 ദിവസം ക്വാറൻറീൻ നിബന്ധനകൾ പാലിക്കണം. യന്ത്രങ്ങളോടൊപ്പം വരുന്ന തൊഴിലാളികൾ സ്വകാര്യ ലാബുകളിൽനിന്ന് ആൻറിജെൻ പരിശോധന നടത്തണമെന്ന് നിബന്ധനയുണ്ട്. ഇതിനുവേണ്ട എല്ലാ ചെലവും ഇടനിലക്കാരൻ വഹിക്കണമെന്നാണ് സർക്കാർനിർദേശം. ഇതിനാവശ്യമായ തുക കൊയ്ത്തുയന്ത്ര വാടകനിരക്കിൽ വർധന വരുത്തി കൃഷിക്കാരിൽനിന്ന് ഈടാക്കാനാണ് സാധ്യത. ഇതോടെ ഈ പ്രവാശ്യത്തെ വാടക കുത്തനെ കൂടിയേക്കും.
നെല്ലറക്കുള്ളത് പതിനെട്ട്
കൊയ്ത്തുയന്ത്രം മാത്രം
18 കൊയ്ത്തുയന്ത്രം മാത്രമാണ് വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിലെ പാടശേഖരസമിതികളുടെ കൈവശമുള്ളത്. കൃഷിവകുപ്പിന് ജില്ലയിൽ ഉള്ളതാകട്ടെ രണ്ട് എണ്ണം മാത്രം. കേരളത്തിെൻറ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന ജില്ലയിലെ 35,000 ഹെക്ടർ വരുന്ന നെൽപാടങ്ങൾ കൊയ്തെടുക്കാൻ വിവിധ വകുപ്പുകൾവഴി അനുവദിച്ച യന്ത്രങ്ങളുടെ കണക്കാണിത്. ഇവയിൽ പലതിനും വർഷങ്ങളുടെ പഴക്കമുണ്ട്. ചിലെതല്ലാം കട്ടപ്പുറത്തുമാണ്.
ക്വാറൻറീനിൽ
ഇളവുനൽകാൻ സാധ്യത
ഇതരസംസ്ഥാനത്തുനിന്ന് കൊയ്ത്തുയന്ത്രത്തോടൊപ്പം കേരളത്തിലേക്ക് വരുന്നവർ 14 ദിവസം ക്വാറൻറീൻ പാലിക്കണമെന്ന കോവിഡ് മാനദണ്ഡത്തിൽ ഇളവ് നൽകാനുള്ള സാധ്യതയും പരിശോധിക്കുന്നു. ആൻറിജെൻ പരിശോധന നടത്തി രോഗമില്ലാത്തവരെ തൊഴിലിടങ്ങളിലേക്ക് വിടാനാണ് സാധ്യത. 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞാൽ വിളവെടുപ്പിനെ ബാധിക്കും. ജില്ലയിലെ ജനപ്രതിനിധികളുടെയും കർഷകരുടെയും അഭ്യർഥന സർക്കാർ പരിഗണനയിലാണ്.
കൊയ്ത്തുതുടങ്ങി,
സംഭരണം തീരുമാനമായില്ല
ജില്ലയിൽ കൊയ്ത്ത് ആരംഭിച്ചെങ്കിലും സംഭരണത്തെകുറിച്ച് ഇനിയും തീരുമാനമായില്ല. ആഗസ്റ്റ് ഒന്നിന് ആരംഭിക്കേണ്ട രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിട്ടില്ല. കേന്ദ്രസർക്കാർ ഇതുവരെ വിജ്ഞാപനം പുറപ്പെടുവിക്കാത്തതാണ് കാരണം. കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അടുത്തയാഴ്ച സംഭരണത്തിനുള്ള മാർഗനിർദേശങ്ങൾ വരുമെന്നാണ് സപ്ലൈകോ അധികൃതർ പറയുന്നത്. ഒക്ടോബർ ഒന്ന്് മുതലാണ് സംഭരണം തുടങ്ങുന്നത്. എന്നാൽ, ജില്ലയിൽ കൊയ്ത്ത് സെപ്റ്റംബറിൽ തുടങ്ങുന്നതിനാൽ സംഭരണം നേരത്തെ തുടങ്ങണമെന്ന കർഷകരുടെ അഭ്യർഥന ഈ പ്രാവശ്യവും അധികൃതർ ചെവിക്കൊണ്ടിട്ടിട്ടില്ല. ഇതോടെ കൊയ്തടുത്ത നെല്ല് എന്തുചെയ്യണമെന്ന ആശങ്കയിലാണ് കർഷകർ.
രജിസ്ട്രേഷൻ അടുത്തയാഴ്ച
ആരംഭിക്കും –സൈപ്ലകോ
സപ്ലൈകോ മുഖേനയുള്ള നെല്ലുസംഭരണത്തിന് സെപ്റ്റംബർ ഒമ്പത് മുതൽ രജിസ്ട്രേഷൻ ആരംഭിച്ചേക്കും. നിലവിലുള്ള കർഷകർ പുതുതായി രജിസ്റ്റർ ചെയ്യേണ്ടതില്ല. പാട്ടകൃഷി നടത്തുന്നവരും പുതുതായി കൃഷിയിറക്കുന്ന കർഷകരും ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യണം. ഇതുമായി ബന്ധപ്പെട്ട വിശദ നടപടിക്രമങ്ങൾ അടുത്തയാഴ്ച ഇറങ്ങുമെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.