മുതലമട: ടാക്സും ഇൻഷുറൻസും കെട്ടാൻ ഒരു വഴിയുമില്ലാതായപ്പോഴാണ് മുജീബ് ചുള്ളിയാർ, സ്വന്തം ലോറി ഷെഡിലേക്ക് കയറ്റിയിട്ടത്. കോവിഡ് മഹാമാരിയുടെ തോരോട്ടത്തിൽ മുജീബിെൻറ ഉപജീവന മാർഗമായ ലോറിയോട്ടവും നിലക്കുകയായിരുന്നു.
പിന്നെ ആലോചിച്ചുറപ്പിച്ചാണ് അത്ര പരിചയമില്ലാത്ത പലചരക്ക് കച്ചവടത്തിലേക്ക് തിരിയുന്നത്. ചുള്ളിയാർമേട് ജങ്ഷനിൽ ആരംഭിച്ച പലചരക്ക് കടയാണ് ഇപ്പോൾ ഉപജീവന മാർഗം.
രണ്ടര പതിറ്റാണ്ടോളം മുജീബ് വളയം പിടിച്ചാണ് ജീവിതം മുന്നോട്ടുനീക്കിയത്. മഹാമാരി ജീവിത സ്വപ്നങ്ങൾ തകിടംമറിച്ചു. പ്രവാസിയായി ഖത്തറിൽ ഡ്രൈവർ ജോലി ചെയ്ത് നാട്ടിൽ തിരികെ വന്നശേഷമാണ് വിവിധ ചരക്കുവാഹനങ്ങളിൽ ഡ്രൈവറായി ജോലി ചെയ്തുവന്നത്.
തൃച്ചി, കോയമ്പത്തൂർ തുടങ്ങിയ ഇടങ്ങളിലെ പേപ്പർ ഫാക്ടറിയിലെ ചരക്ക് വിവിധ ജില്ലകളിലേക്ക് ലോറിയിൽ കയറ്റി എത്തിക്കുന്ന ജോലിയായിരുന്നു.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താൽ സ്വന്തമായി ലോറി വാങ്ങി കരാർ അടിസ്ഥാനത്തിൽ ഒാടിച്ചുവരികയായിരുന്നു. ജീവിതം സാവാധാനം പച്ചപിടിച്ചുവരുന്നതിനിടെയാണ് ലോക്ഡൗൺ ഇടിത്തീയായ് വന്നത്.
പേപ്പർ നിർമാണ ഫാക്ടറികൾ ലേ ഔട്ട് പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്ടമായി. ലോറിയോട്ടം നാലുമാസത്തിലധികമായി നിലച്ചതോടെ നികുതി, വാഹന ഇൻഷുറൻസ് അടവ് ദുഷ്കരമായി. പഴയ വാഹനമായതിനാൽ ടെസ്റ്റ് കാണിക്കൽ, അറ്റകുറ്റപ്പണി എന്നിവക്കും ഭാരിച്ച െചലവുവന്നു.
മറ്റു ഫാക്ടറികളിൽ ഡ്രൈവർ ജോലി പോലും ലഭിക്കാതായതോടെ മുജീബ് പലചരക്ക് വ്യാപാരത്തിലേക്ക് തിരിയുകയായിരുന്നു. ഇപ്പോഴും മുജീബിെൻറ നെഞ്ച് ഉരുകുകയാണ്. ലക്ഷങ്ങൾ മുടക്കി വാങ്ങിയ േലാറി ഷെഡിലാണ്. ടാക്സും ഇൻഷുറൻസും കെട്ടാൻ പതിനായിരങ്ങൾ വേണം. കടയിൽനിന്നുള്ള വരുമാനംകൊണ്ട് ഇതിനൊന്നും കഴിയില്ല. മഹാമാരി മാറി ജീവിതം പൂർവസ്ഥിതിയിലാകുന്ന ലക്ഷണവും കാണുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.