ആലത്തൂർ: കോവിഡ് സേവന രംഗത്ത് എസ്.വൈ.എസ് സാന്ത്വനം എമർജൻസി ടീം സജീവം. വൈറസ് ബാധിതരായവർ തികച്ചും ഒറ്റപ്പെടുന്ന കാഴ്ചകളാണ് ചുറ്റും കാണുന്നത്. മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്ന ദൗത്യമാണ് ഇവർ ഏറ്റെടുത്ത് നടത്തുന്നത്. മരിച്ചവർ ഏതു മതവിഭാഗത്തിൽപ്പെട്ടവരാണോ അവരുടെ ചടങ്ങ് പൂർത്തീകരിച്ചശേഷമാണ് ഇവർ സംസ്കാരം നടത്തുന്നത്. കോവിഡ് കാലത്ത് മുപ്പതിലേറെ മൃതദേഹങ്ങൾ ഇതുവരെ എസ്.വൈ.എസ് പ്രവർത്തകർ സംസ്കരിച്ചതായി പ്രവർത്തകർ പറയുന്നു. കഴിഞ്ഞ ദിവസം മാത്രം അഞ്ച് പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചതായും ഭാരവാഹികൾ പറഞ്ഞു.
എരിമയൂർ, ചേരാമംഗലം, കോട്ടടി, ചിമ്പുകാട്, വാളങ്കോട് എന്നീ പ്രദേശങ്ങളിൽ മരിച്ചവരുടെ അന്ത്യകർമങ്ങളാണ് ഇവർ നിർവഹിച്ചത്. അബ്ദുൽ റഹ്മാൻ സഖാഫി, അബ്ദുൽ ബാരി, ഖാസിം അൽ ഹസനി എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് ടീമുകളായാണ് എസ്.വൈ.എസ് സന്നദ്ധ സംഘം പ്രവർത്തിക്കുന്നത്.
പ്രത്യേകം പരിശീലനം നേടിയ 25 പേർ വളൻറിയർമാരായി പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു. എസ്.വൈ.എസ് ആലത്തൂർ സോണിന് കീഴിലാണ് സേവന വിഭാഗം പ്രവർത്തിക്കുന്നത്. എമർജൻസി ടീമിനെ ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം. ഫോൺ: 9526298146, 9605725227.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.