തച്ചമ്പാറ: തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ഭരണം ഇടതുമുന്നണിക്ക് ലഭിച്ചെങ്കിലും തങ്ങളെ സി.പി.എം കാലുവാരിയെന്ന് പറഞ്ഞ് സി.പി.ഐ അംഗം സത്യപ്രതിജ്ഞ ചടങ്ങിൽ ഇടതുമുന്നണിക്കൊപ്പം നിൽക്കാൻ തയാറായില്ല. ഇടതുമുന്നണിയിലെ എട്ട് അംഗങ്ങൾ ഒരുമിച്ച് സത്യപ്രതിജ്ഞാചടങ്ങിന് വന്നപ്പോൾ സി.പി.ഐ അംഗം ജോർജ് തച്ചമ്പാറ പാർട്ടി പ്രവർത്തകർക്കൊപ്പം തനിച്ച് പ്രകടനമായാണ് വന്നത്.
സത്യപ്രതിജ്ഞ ചടങ്ങിനുശേഷം നടന്ന പരിപാടികളിലും സി.പി.ഐ അംഗം ഇടതുമുന്നണിക്കൊപ്പം നിന്നില്ല. തച്ചമ്പാറ പഞ്ചായത്തിൽ ഫലപ്രഖ്യാപനം കഴിഞ്ഞുനടന്ന വിജയാഹ്ലാദ പ്രകടനത്തിൽനിന്ന് സിപിഐ അംഗം വിട്ടുനിന്നിരുന്നു. 13ാം വാർഡിൽ സി.പി.എം വോട്ടുകൾ തങ്ങളുടെ സ്ഥാനാർഥിക്ക് കിട്ടിയില്ല എന്നാണ് സി.പി.ഐയുടെ പരാതി.
കാലുവാരിയവർക്കെതിരെ സി.പി.എം നടപടിയെടുത്താൽ മാത്രമേ ഭരണസമിതിയുമായി സഹകരിക്കൂവെന്നാണ് സി.പി.ഐ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.