മുണ്ടൂർ: ഗ്രാമപഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ കാട്ടാനകളുടെ പരാക്രമം. ജനവാസ മേഖലയിലെ തോട്ടങ്ങളിൽ ഇറങ്ങി കാട്ടാന കാർഷിക വിളകൾ നശിപ്പിക്കുന്നു.
വാഴ, കമുക്, റബർ എന്നിവയാണ് കാട്ടാനയുടെ കലിയിൽ നിലംപൊത്തുന്നത്. വേലിക്കാട്, വടക്കൻ കാട്, പനന്തോട്ടം, ആനമാറി എന്നിവിടങ്ങളിൽ അതിരാവിലെയും രാത്രി ഇരുട്ടിയാലും കാടിറങ്ങുന്ന കാട്ടാനകൾ ജനങ്ങളെ പേടിപ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസം അതിരാവിലെ അഞ്ച് മണിയോടെ തോട്ടത്തിൽ ജോലിക്ക് പോയ തൊഴിലാളികൾ കാട്ടാനയുടെ മുന്നിലകപ്പെട്ടിരുന്നു. തലനാരിഴക്കാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്.
കാട്ടാന കാരണം തോട്ടങ്ങളിൽ ടാപ്പിങിന് പോകാൻ തൊഴിലാളികൾ ഭയപ്പെടുന്നു. വന്യമൃഗങ്ങൾ കാടിറങ്ങാതിരിക്കുവാൻ വനാതിർത്തി പ്രദേശങ്ങളിൽ സൗരോർജ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം തട്ടിമാറ്റിയാണ് കാട്ടാനകൾ കാടിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.