പിരായിരി: നിരന്തരമായ ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി ജനവാസ മേഖലയിൽ നിന്ന് ബ്രിവറേജസ് ഔട്ട്ലറ്റ് സ്ഥലം മാറ്റാൻ തീരുമാനം. കല്ലേക്കാട് ബ്ലോക്ക് പഞ്ചായത്താഫീസിനു സമീപം സംസ്ഥാന പാതയോരത്ത് ജനവാസ മേഖലയിൽ സർക്കാറിെൻറ മദ്യശാല തുറക്കാൻ നീക്കം നടന്നിരുന്നു. ഇതിനെ തുടർന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ പ്രക്ഷോഭം നടത്തിയിരുന്നു.
വെൽഫെയർ പാർട്ടി നിയോജക മണ്ഡലം കമ്മിറ്റിക്കു കീഴിൽ കഴിഞ്ഞ ദിവസം പ്രതിഷേധ സംഗമം നടത്തിയിരുന്നു. ഇതിനെ തുടർന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും നഗരസഭാ കൗൺസിലറുമായ എം.സുലൈമാൻ ഡെപ്യൂട്ടി എക്സൈസ് കമീഷണറുമായി ബന്ധപ്പെട്ടു സംസാരിച്ചപ്പോഴാണ് മദ്യശാല ജനവാസ മേഖലയിൽ നിന്ന് മാറ്റി സ്ഥാപിക്കാൻ തീരുമാനമുള്ളതായി അറിയിച്ചത്. ന്യായമായ ജനകീയ സംഘടിത പ്രക്ഷോഭങ്ങൾക്കു മുന്നിൽ ഏകാധിപത്യ തീരുമാനങ്ങളും നിലപാടുകളും പരാജയപ്പെടുമെന്നതിൻ്റെ തെളിവാണിതെന്ന് സമരത്തിൽ പങ്കെടുത്തവർ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.