പാലക്കാട്: മഴ ശക്തി പ്രാപിച്ചതോടെ ജില്ലയിൽ ആശങ്കയേറ്റി ഡെങ്കിപ്പനിയും. ചികിത്സയിൽ ചെറിയ അശ്രദ്ധ വന്നാൽ ഒരുപക്ഷേ മരണംവരെ സംഭിവിക്കാവുന്ന രോഗമാണ് ഡെങ്കിപ്പനി. പാലക്കാട് നഗരവും അനുബന്ധ പഞ്ചായത്തുകളും ഡെങ്കിപ്പനി സാധ്യതയേറിയ പ്രദേശങ്ങളാണ്. കഴിഞ്ഞ വർഷം നഗരസഭയോട് ചേർന്ന പിരായിരി പഞ്ചായത്ത് ഡെങ്കിപ്പനി വ്യാപന മേഖലയായിരുന്നു. ഡെങ്കിപ്പനി വ്യാപനം തടയാൻ വ്യക്തിശുചിത്വം മാത്രം പോര. സമൂഹ ശുചിത്വം കൂടി അനിവാര്യമാണ്.
ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറല്‍ രോഗമാണ് ഡെങ്കിപ്പനി. സ്വതവേ മനുഷ്യ രക്തം ഇഷ്ടപ്പെടുന്നവയും കൈകളിലും കാലുകളിലും വെള്ളിനിറം കലര്‍ന്ന പാടുകളോട് കൂടിയ കറുത്ത നിറത്തിലുള്ള ഇത്തിരിക്കുഞ്ഞന് കൊതുകുകളാണിവ. 100 മുതല്‍ 200 മീറ്റര്‍ ദൂരം മാത്രം പറക്കാന്‍ കഴിവുള്ള ഈ കൊതുകുകള്‍ രാവിലെ ആറിനും ഒമ്പതിനും ഇടയിലും വൈകീട്ട് നാലിനും 6.30നും ഇടയിലുമാണ് കൂടുതൽ കടിക്കുന്നത്. ചെടികളിലും ഫര്‍ണിച്ചറുകള്‍ക്ക് അടിയിലും ഇരുട്ടും ഈര്‍പ്പവുമുള്ള സ്ഥലങ്ങളിലും വിശ്രമിക്കാനാണ് ഇവക്കിഷ്ടം.
ഈ കൊതുകുകള്‍ ശുദ്ധജലത്തിലാണ് മുട്ടയിടുന്നത്. നേരിട്ട് വെള്ളത്തിലേക്ക് മുട്ട ഇടാറില്ല. പാത്രങ്ങളില്‍ ഒട്ടിച്ചു വയ്ക്കുകയാണ് ചെയ്യുന്നത്. വെള്ളമില്ലാത്ത പാത്രങ്ങളില്‍ ഇടുന്ന മുട്ടകള്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ നശിക്കാതിരിക്കുകയും വെള്ളം കിട്ടുന്ന അവസരത്തില്‍ വിരിഞ്ഞു കൂത്താടിയാകുകയും ചെയ്യുന്നു.
വ്യക്തിഗത സുരക്ഷ മാർഗങ്ങൾ സ്വീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. രോഗം ബാധിച്ചവർ ഡേക്ടറുടെ നിർദേശാനുസരണം മാത്രമേ ചികിത്സ നടത്താവൂ. പൂർണ വിശ്രമം എടുക്കുകയും പോഷണ പാനീയങ്ങൾ ധാരാളം കുടിക്കുകയും വേണം.
കൊതുക് വളരാനുള്ള സാഹചര്യം ആഴ്ചയിൽ ഒരിക്കല്‍ ഒഴിവാക്കുകയും കൂത്താടികളെ നശിപ്പിക്കുകയുമാണ് ഡ്രൈഡേ കൊണ്ട് ഉദ്ദേശിക്കുന്നത്. കൊതുകിന്റെ കൂത്താടികള്‍ പ്രായപൂര്‍ത്തിയാകുന്നത് ഏഴ് ദിവസം കൊണ്ടാണ്. അതിനാല്‍ എല്ലാ ഏഴ് ദിവസം കൂടുമ്പോഴും കൂത്താടികള്‍ ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കുന്ന ഈ പ്രവൃത്തി ആവര്‍ത്തിക്കണം. ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകള്‍ വീടിനകത്തും വീടിനു സമീപവുമാണ് പ്രജനനം നടത്തുന്നത്. വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാനിടയുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കണം. അലങ്കാര ചെടികള്‍ വളര്‍ത്തുന്ന വെള്ളം നിറച്ച പാത്രങ്ങള്‍, പൂച്ചെട്ടികള്‍, പൂച്ചെട്ടിയുടെ അടിയിലെ ട്രേ, മറ്റു പാഴ്വസ്തുക്കള് എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പാക്കണം. വെള്ളിയാഴ്ചകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ചകളില്‍ ഓഫിസുകളിലും പൊതുസ്ഥലങ്ങളിലും ഞായറാഴ്ചകളില്‍ വീടുകളിലും ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.