ആലത്തൂർ: താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് സ്ഥാപിച്ചിട്ട് രണ്ടര വർഷമായെങ്കിലും ഇനിയും പ്രവർത്തനസജ്ജമായിട്ടില്ല. വൈദ്യുതി തടസ്സം നേരിട്ടാൽ യൂനിറ്റിലേക്ക് മാത്രമായി പ്രവർത്തിപ്പിക്കേണ്ട ജനറേറ്റർ കിട്ടാത്തതാണ് കാരണം. ആശുപത്രി അധികൃതരും മറ്റും ഈ ആവശ്യം ഉന്നയിച്ച് മേലധികാരികൾക്ക് കത്തയച്ചുവെങ്കിലും ഇതുവരെ പരിഹാരമായില്ല. സ്ഥലസൗകര്യം, വൈദ്യുതി, വെള്ളം, ഡോക്ടർക്കും ജീവനക്കാർക്കുമുള്ള പരിശീലനം എന്നിവയെല്ലാം ഇതിനിടക്ക് പൂർത്തിയായിട്ടുണ്ട്. അഞ്ച് ഡയാലിസിസ് മിഷ്യനുകളാണ് യൂനിറ്റിൽ സ്ഥാപിച്ചിട്ടുള്ളത്. ഡയാലിസിസ് ആവശ്യമായ 80ഓളം വൃക്കരോഗികൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. പ്രവർത്തനം തുടങ്ങിയാൽ ഒരേസമയം അഞ്ചു രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ കഴിയും. പ്രവർത്തനമാരംഭിച്ചാൽ ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വരെ വേണ്ടിവരുന്ന രോഗികൾക്കായിരിക്കും ഇവിടെ സേവനം ലഭിക്കുക.
യൂനിറ്റ് പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് നേരത്തേ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് നീക്കിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.