കോട്ടായി: 52.5 കോടി ചെലവഴിച്ച് കോട്ടായിയിൽ നിർമിക്കുന്ന ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് പമ്പിങ് നടത്താനായി ഭാരതപ്പുഴയിൽ മുട്ടിക്കടവ് തടയണയിൽ വലിയ കിണർ കുഴിക്കൽ തുടങ്ങി. കിണർ കുഴിക്കാനായി മുട്ടിക്കടവ് തടയണയിലെ വെള്ളം തുറന്നു വിടേണ്ടി വരുമെന്നാണ് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമുണ്ടായത്. എന്നാൽ നിറഞ്ഞുനിൽക്കുന്ന തടയണ തുറന്ന് വെള്ളം ചോർത്തിയാൽ ചുറ്റുപാടും വരൾച്ചാ ഭീഷണിയിലാകുമെന്ന ആശങ്ക നാട്ടുകാർ പങ്കുവച്ചിരുന്നു. തുടർന്ന് തടയണ തുറക്കാതെ കിണർ കുഴിക്കാൻ തീരുമാനിക്കുകയായിരുന്നു. പുഴയിൽ ആയിരക്കണക്കിന് മണ്ണുനിറച്ച ചാക്കുകൾ കൊണ്ട് ബണ്ടു കെട്ടിയാണ് കിണർ കുഴിക്കുന്നത്. 20 അടി ആഴത്തിലുള്ള കിണറാണ് കുഴിക്കുന്നത്. നിറഞ്ഞു നിൽക്കുന്ന തടയണ അതേപടി നിലനിർത്തിയതിൽ നാട്ടുകാർ ഏറെ ആശ്വാസത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.