പത്തിരിപ്പാല: ഡബിൾ ഡക്കർ െട്രയിനുകൾക്ക് കൂകിപ്പായാൻ സംസ്ഥാനത്ത് റയിൽ^പ്ലാറ്റ്ഫോം അകലം കൂട്ടാൻ റെയിൽവേ. മധുക്കര മുതൽ ഒറ്റപ്പാലം വരെയുള്ള പ്ലാറ്റ്ഫോമുകളാണ് അകലം വർധിപ്പിച്ച് അറ്റകുറ്റപ്പണി നടത്തുന്നത്. തമിഴ്നാട്ടിൽ ഓടിത്തുടങ്ങിയ ഡബിൾ ഡക്കർ െട്രയിനുകൾ കേരളത്തിലേക്കും എത്തിക്കുന്നതിെൻറ ഭാഗമായാണിത്. മൂന്നു മാസം മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ ഡബിൾ ഡക്കർ ഇൗ പാതയിലൂടെ ഒാടിച്ചിരുന്നു.
അന്ന് ചില പ്ലാറ്റ്ഫോമുകളിലൂടെ കഷ്ടിച്ച് കടന്നുപോകാനുള്ള വീതി മാത്രമാണുള്ളതെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് നിർദിഷ്ട മാനദണ്ഡമനുസരിച്ച് വീതി കൂട്ടാൻ റെയിൽവേ ഒരുങ്ങുന്നത്.
നിലവിൽ ട്രാക്കിൽനിന്ന് 140 സെൻറിമീറ്റർ അകലത്തിലുള്ള പ്ലാറ്റ്ഫോമുകൾ 170 സെൻറിമീറ്ററാക്കി വീതി കൂട്ടുകയാണ് ചെയ്യുന്നത്. ചില സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളിൽ നാല് സെൻറീമീറ്റർ വരെയാണ് അകലം വർധിപ്പിക്കുന്നത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് മാറ്റം നടപ്പാക്കുന്നത്. സാധാരണ ട്രെയിനുകൾക്ക് പഴയ പ്ലാറ്റ്ഫോമിെൻറ വീതി മതിയാകുമെന്നതിനാൽ കൂടുതൽ പ്ലാറ്റ്ഫോമുകൾ പരിഷ്കരിക്കേണ്ടതില്ലെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.