കുനിപ്പാറ കാട്ടാന വീട്ടിൽ പ്രഭാവതിയും മക്കളും എട്ട് വീട്ടുകാർക്കുള്ള ഭൂമിയുടെ രേഖകൾ കൈമാറുന്നു
കോങ്ങാട്: വീടില്ലാത്ത എട്ട് കുടുംബങ്ങൾക്ക് കനിവിന്റെ കൈത്താങ്ങ്. വീട് നിർമിക്കാൻ അഞ്ച് സെൻറ് വീതം 40 സെൻറ് സ്ഥലം സൗജന്യമായി കൈമാറി പെരിങ്ങോട് കുനിപ്പാറ കാട്ടാന വീട്ടിൽ പ്രഭാവതിയും മക്കളും മാതൃകയായി. പ്രഭാവതിയും (82) മക്കളായ ലയൺസ് ക്ലബ് പ്രസിഡന്റ് കെ. സുധാകരൻ, അംബിക, മരുമക്കളായ ജനാർദനൻ, ഉഷ, പേരക്കുട്ടികളായ അനില, സിദ്ധാർഥ് എന്നിവരും ചേർന്നാണ് സ്ഥലം സംഭാവനയായി കൈമാറിയത്. കോങ്ങാട് ലയൺസ് ക്ലബ് ഭൂമിയുടെ ഗുണഭോക്താക്കളെ കണ്ടെത്തി. ആനുകൂല്യം ലഭിച്ചവർ കോങ്ങാട്, കടമ്പഴിപ്പുറം പഞ്ചായത്തുകളിലെ നിവാസികളാണ്. നറുക്കെടുപ്പിലൂടെയാണ് എട്ടു പേർക്കുമുള്ള സ്ഥലം വീതിച്ചത്. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. അജിത്തിന്റെ സാന്നിധ്യത്തിൽ സ്ഥലം സംബന്ധിച്ച രേഖകൾ ഗുണഭോക്താക്കൾക്ക് കൈമാറി.
പഞ്ചായത്ത് മെംബർ വസന്ത, ലയൺസ് ക്ലബ് സെക്രട്ടറി സി.എ. സുരേഷ്, മുൻ പ്രസിഡൻറ് ഹരിദാസ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.