പാലക്കാട്: മൂന്ന് മുന്നണി സ്ഥാനാർഥികളെയും വ്യക്തമായെങ്കിലും പാലക്കാട്ടെ ലോക്സഭമണ്ഡലം ചൂടുപിടിച്ചിട്ടില്ല. പാര്‍ട്ടിയുടെ കുത്തക മണ്ഡലം തിരിച്ചുപിടിക്കാന്‍ പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ നേരിട്ട് മത്സരക്കളത്തിലിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അടുത്ത ദിവസം ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തോടെ കളം നിറയുമെന്നുറപ്പാക്കിയാണ് ഈ നിശബ്ദത. മണ്ഡലത്തിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വികസനപദ്ധതികളിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ബി.ജെ.പിയും ചുവരെഴുത്തുകൾ തുടങ്ങിക്കഴിഞ്ഞു. ബി.ജെ.പി ലോകസഭ നിയോജക മണ്ഡലം ഓഫിസ് ഉദ്ഘാടനം കഴിഞ്ഞ് വളരെ നേരത്തെ ഒരുങ്ങിക്കഴിഞ്ഞു. നിയുക്ത സ്ഥാനാർഥി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉപയാത്ര പൂർത്തിയാക്കിയ ആത്മവിശ്വാസത്തിലാണ്. എം.പി എന്ന നിലയിൽ ചെയ്ത വികസനമെത്തിച്ച ആത്മവിശ്വാസത്തിലാണ് വി.കെ. ശ്രീകണ്ഠൻ. വികസനം മോദി സർക്കാറിന്റെ പ്രത്യേക താൽപര്യത്തിലുണ്ടായതെന്ന് സി. കൃഷ്ണകുമാറിന്റെ പ്രതിവാദം. നിലവിലെ എം.പി വി.കെ. ശ്രീകണ്ഠന് ഔദ്യോഗിക പ്രഖ്യപനത്തിന് കാത്തിരുന്ന്, പേരില്ലാതെ ചുവരെഴുത്ത് തുടങ്ങിയിട്ടുണ്ട്.
സി.പി.എമ്മിന് അഭിമാനപോരാട്ടമാണ് പാലക്കാട്ടേത്. കഴിഞ്ഞതവണ എം.ബി. രാജേഷിന് നഷ്ടമായത് ഇത്തവണ എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കണം പാര്‍ട്ടിക്ക്. ചിത്രം വ്യക്തമായതോടെ ആത്മവിശ്വാസം ഇരട്ടിയായി. കഴിഞ്ഞ തവണ നേരിട്ട വിഭാഗീയതകളൊന്നും അലട്ടുന്നില്ല. സാമൂഹ്യമാധ്യമങ്ങളും സജീവമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.