പാലക്കാട്: ജില്ലയിൽ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ആരംഭിച്ച് കെ.എസ്.ഇ.ബി. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിൽ രാത്രി ഏഴിനും അർധരാത്രി ഒന്നിനും ഇടയിൽ ഇടവിട്ടായിരിക്കും നിയന്ത്രണം. ഇതുസംബന്ധിച്ച് പാലക്കാട് ഡെപ്യൂട്ടി ചീഫ് എൻജിനീയർ സർക്കുലർ പുറത്തിറക്കി. അമിത വൈദ്യുതി ഉപഭോഗത്തിൽ 220 കെ.വി. മാടക്കത്തറ- ഷൊർണൂർ, 110 കെ.വി. വെണ്ണക്കര- മണ്ണാർക്കാട്, ഷൊർണൂർ-എടപ്പാൾ, പാലക്കാട് - കൊല്ലങ്കോട് ലൈനുകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വൈകീട്ട് ഏഴ് മുതൽ പുലർച്ചെ ഒന്നു വരെ താങ്ങാവുന്ന ശേഷിയിലധികം ലോഡ് ആകുന്ന അവസ്ഥയുണ്ട്. അതിനാൽ പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിൽ വരുന്ന പത്തിരിപ്പാല, ഒറ്റപ്പാലം, ഷൊർണൂർ, ചെർപ്പുളശ്ശേരി തുടങ്ങിയ സബ് സ്റ്റേഷനുകളിൽ നിന്ന് ലോഡ് നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ട്.
ഈ സമയത്ത് വൈദ്യുതി ഉപഭോഗം പരമാവധി ഒഴിവാക്കി സഹകരിക്കണമെന്ന് പാലക്കാട് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു. വൈദ്യുതി ഉപഭോഗം കൂടുന്ന സർക്കിളുകളിൽ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം നടപ്പാക്കാനുള്ള നിർദേശം ചീഫ് എൻജിനീയർമാർക്ക് കെ.എസ്.ഇ.ബി നൽകിയിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് സർക്കുലർ ഇറങ്ങിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.