പാലക്കാട്: നഗരത്തിലെ പുറമ്പോക്ക്-റോഡ് കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ പാലക്കാട് നഗരസഭ കൗൺസിൽ തീരുമാനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥ- രാഷ്ട്രീയ കക്ഷി പ്രതിനിധികളടങ്ങുന്ന സമിതി രൂപവത്കരിക്കും.
അടുത്ത ദിവസം തന്നെ യോഗം ചേർന്ന് വിഷയത്തിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ തീരുമാനിക്കും. ഹരിതകർമ സേന യൂസർഫീസ് അടക്കാത്തവർക്ക് ചുമത്തുന്ന പിഴ സംബന്ധിച്ച് ചൂടേറിയ വാഗ്വാദവും നടന്നു.
ദിവസവും പണിക്ക് പോകുന്ന പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് അയ്യായിരം രൂപയും മറ്റും പിഴ ചുമത്തുന്നത് ദുരിതമാകുമെന്ന് ബി.ജെ.പിയുടേതടക്കം കൗൺസിലർമാർ പരാതിപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്മിതേഷ് വ്യക്തമാക്കി. കൗൺസിലർമാരായ ബി. സുഭാഷ്, എ. കൃഷ്ണൻ, സെയ്ത് ബീരാൻബാബു, ഹസനുപ്പ, സാജോ ജോൺ, ശിവരാജൻ, സ്മിജേഷ്, പ്രിയ അജയൻ, ബഷീർ, സെലീന ബീവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.