പെരിങ്ങോട്ടുകുറുശ്ശി: പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും പുതിയ ആളെ തെരഞ്ഞെടുക്കാൻ വിജ്ഞാപനമാകാത്തത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നതായി പരാതി. കോൺഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറുശ്ശിയിൽ പ്രസിഡന്റായിരുന്ന രാധ മുരളി പാർട്ടിയിലെ അഭിപ്രായ വൃത്യാസത്തെ തുടർന്ന് ജനുവരി ആറിന് മെമ്പർ സ്ഥാനം ഉൾപ്പെടെ രാജിവെച്ചിരുന്നു.
അന്നുതന്നെ പ്രസിഡന്റിന്റെ ചുമതല താൽകാലികമായി വൈസ് പ്രസിഡന്റ് ഇ.പി. പൗലോസിനെ പഞ്ചായത്ത് സെക്രട്ടറി ഹരി മോഹൻ ഉണ്ണികൃഷ്ണൻ ഏൽപിക്കുകയും ചെയ്തു. പ്രസിഡന്റ് രാജിവെച്ചാൽ 15 ദിവസത്തിനകം പുതിയ ആളെ തെരഞ്ഞെടുക്കണമെന്നാണ് കീഴ്വഴക്കം.
തെരഞ്ഞെടുപ്പ് കമീഷനാണ് ഇതിന്റെ ഉത്തരവാദിത്തം. എന്നാൽ, രണ്ടാഴ്ചയായിട്ടും പുതിയ ആളെ തെരഞ്ഞെടുക്കാൻ ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്ന് പറയുന്നു. പ്രസിഡന്റ് ഇല്ലാത്തത് പല പ്രധാന കാര്യങ്ങൾക്കും തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് ആക്ടിങ് പ്രസിഡന്റായ ഇ.പി. പൗലോസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.