കു​ടി​ശ്ശി​ക​യാ​യി ജി.​ഒ.​ഐ സ്കോ​ള​ർ​ഷി​പ്; ജി​ല്ല​യി​ലെ 14 ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി​ക​ൾ ദു​രി​ത​ത്തി​ൽ

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് പ്ര​ഫ​ഷ​ന​ൽ കോ​ഴ്സു​ക​ൾ പ​ഠി​ക്കു​ന്ന​വ​ർ​ക്കാ​യു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ് (ജി.​ഒ.​ഐ) കു​ടി​ശ്ശി​ക​യാ​യ​തോ​ടെ ദു​രി​ത​ത്തി​ലാ​യി പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ജി​ല്ല​യി​ലെ 14 ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി​ക​ൾ.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വൈ.​എ​സ്.​ആ​ർ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള കോ​ള​ജി​ൽ ബി.​എ​സ്.​സി ന​ഴ്സി​ങ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​വ​സാ​ന വ​ർ​ഷ​ത്തെ സ്കോ​ള​ർ​ഷി​പ് തു​ക ല​ഭി​ക്കാ​ത്ത​തി​നാ​ൽ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​ത്. സം​സ്ഥാ​ന​ത്തെ മ​റ്റു ജി​ല്ല​ക​ളി​ലെ​ല്ലാം തു​ക ല​ഭി​ച്ച​പ്പോ​ഴും പാ​ല​ക്കാ​ട് മാ​ത്രം കു​ടി​ശ്ശി​ക​യാ​ണ്. പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ ഫ​ണ്ട് ഇ​ല്ലെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളാ​ണ് ഫ​ണ്ട് ന​ൽ​കു​ന്ന​ത്.

ര​ണ്ടു​ല​ക്ഷ​ത്തി​ൽ താ​ഴെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള ബി.​പി.​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രാ​യ ര​ക്ഷി​താ​ക്ക​ളു​ടെ മ​ക്ക​ൾ​ക്കാ​ണ് ഈ ​സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കു​ന്ന​ത്. തി​രു​വ​ല്ല​യി​ലെ ഏ​ജ​ന്‍റു​മാ​ർ മു​ഖാ​ന്തി​രം 2019-20 ബാ​ച്ചി​ൽ കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ദ്യ​ര​ണ്ട് വ​ർ​ഷ​ത്തെ തു​ക ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ത​ന്നെ ഒ​രു​ബാ​ങ്കി​ലെ അ​ക്കൗ​ണ്ട് മു​ഖേ​ന​യാ​ണ് ല​ഭി​ച്ച​ത്. മൂ​ന്നാം വ​ർ​ഷം മു​ത​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ തു​ക ക​യ​റി​ത്തു​ട​ങ്ങി​യ​ത്. കോ​വി​ഡ് മൂ​ലം കോ​ഴ്സ് കാ​ലാ​വ​ധി ഒ​രു​വ​ർ​ഷം കൂ​ടി നീ​ണ്ടു. നി​ല​വി​ൽ 2023-24 വ​ർ​ഷ​ത്തെ തു​ക​യാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്. 2024 ജൂ​ണി​ൽ പ​രീ​ക്ഷ ക​ഴി​ഞ്ഞ് കോ​ഴ്സ് പൂ​ർ​ത്തി​യാ​യി. ഫ​ല​വും വ​ന്നു. എ​ന്നാ​ൽ ഫീ​സ് അ​ട​ക്കാ​ത്ത​തി​നാ​ൽ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തി​രി​കെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പ​ത്തി​രി​പ്പാ​ല സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി പ​റ​യു​ന്നു.

പ​രീ​ക്ഷ എ​ഴു​തി​പ്പി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു കോ​ള​ജു​കാ​രു​ടെ നി​ല​പാ​ട്. തു​ക പി​ന്നീ​ട് അ​ട​ക്കാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് ഒ​ടു​വി​ൽ പ​രീ​ക്ഷ എ​ഴു​താ​നാ​യ​ത്. കോ​ഴ്സ് കം​പ്ലീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും മാ​ർ​ക്ക് ലി​സ്റ്റും പ്രൊ​വി​ഷ​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും കി​ട്ടി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ മ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കി​ട്ടാ​ത്ത​തി​നാ​ൽ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ​യും കേ​ര​ള​ത്തി​ലെ​യും ന​ഴ്സി​ങ് കൗ​ൺ​സി​ലു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഏ​തെ​ങ്കി​ലും ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി​യി​ൽ ക​യ​റാ​നും പി.​എ​സ്.​സി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രീ​ക്ഷ​ക​ൾ​ക്കും ഈ ​ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്. കോ​ഴ്സ് കം​പ്ലീ​ഷ​ൻ വെ​ച്ച് മാ​ത്രം ജോ​ലി​ക്ക് ക‍യ​റാ​ൻ സാ​ധി​ക്കി​ല്ല. പ്ര​വൃ​ത്തി​പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കി​ല്ല. ഇ​തോ​ടെ ജി​ല്ല​യി​ലെ 14 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​യാ​സ​ത്തി​ലാ​യ​ത്. ഇ​വ​രു​ടെ ബാ​ച്ചി​ൽ നൂ​റി​ല​ധി​കം കു​ട്ടി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. മ​റ്റു​ള്ള​വ​ർ​ക്കെ​ല്ലാം സ​ർ​ട്ടി​ഫി​ക്ക​റ്റ് കി​ട്ടി. ജോ​ലി​യി​ലും പ്ര​വേ​ശി​ച്ചു.

കോ​ഴ്സ് ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ളാ​യി​ട്ടും എ​വി​ടെ​യും ജോ​ലി​ക്ക് ക​യ​റാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത സ്ഥി​തി​യി​ലാ​ണി​വ​ർ. ഇ​വ​രു​ടെ ബാ​ച്ച് പ്ര​വേ​ശ​നം നേ​ടി​യ വ​ർ​ഷം ഈ ​സ്കോ​ള​ർ​ഷി​പ് നി​ർ​ത്ത​ലാ​ക്കി. നി​ല​വി​ൽ ഇ-​ഗ്രാ​ന്‍റ്സ് 2.0 ആ​യാ​ണ് ന​ൽ​കു​ന്ന​ത്.

Tags:    
News Summary - GOI Scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.