പാലക്കാട്: കടുത്ത വേനലിലും പൂക്കൾക്ക് ആവശ്യക്കാർ കുറയുന്നില്ല. തീ വിലയാണെങ്കിലും കച്ചവടം പൊടിപൊടിക്കുകയാണ്. ഓണത്തിന് 50 രൂപക്ക് കിട്ടുന്ന ജമന്തിക്ക് ഇപ്പോൾ 160 രൂപ വരെ വില കയറി. കല്യാണ ആവശ്യങ്ങൾക്കും, ക്ഷേത്രങ്ങളിലേക്കുമായാണ് പൂക്കൾ തേടി ആളുകൾ എത്തുന്നത്. മഴ കുറവായതിനാലും ഉൽപാദനം കുറയുന്നത് കൊണ്ടുമാണ് വില കൂടുന്നതെന്ന് കച്ചവടക്കാർ പറയുന്നു.
പാലക്കാട് പൂമാർക്കറ്റിൽ മുല്ല, തെച്ചി, ജമന്തി, കനകാംബരം റോസ് തുടങ്ങിയവക്കെല്ലാം വൻഡിമാൻഡാണ്. തമിഴ്നാട്ടിലെ കോയമ്പത്തൂർ, തിരുച്ചി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് പാലക്കാട്ടേക്ക് പൂക്കൾ വരുന്നത്. പാലക്കാടുള്ളവർക്ക് പുറമെ കോഴിക്കോട്, തൃശൂർ, മലപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിലേക്കും പൂക്കൾ വിതരണം ചെയ്യാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.