ആനക്കര: കപ്പൂര്‍ പഞ്ചായത്ത് കാഞ്ഞിരത്താണിയില്‍ വീട്ടുവളപ്പിലുണ്ടായ പൊട്ടിത്തെറിയെ സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്. വീട്ടുകാരെ വിളിച്ച് മൊഴിയെടുത്തു. സ്ഫോടനസ്ഥലത്തെ അവശിഷ്ടം പരിശോധനക്കായി അയച്ചു.
ഇതിെൻറ ഫലം വന്നാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് കേസന്വേഷിക്കുന്ന ചാലിശ്ശേരി എസ്.എച്ച്.ഒ പ്രതാപ് അറിയിച്ചു. സംഭവത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണംചെയ്താല്‍ മാത്രമേ യുവാവിെൻറ മൊഴി രേഖപ്പെടുത്താനാവൂ.
കഴിഞ്ഞദിവസം കാഞ്ഞിരത്താണിയില്‍ പരക്കാട്ട് വിനോദിെൻറ വീട്ടുവളപ്പിലാണ് സംഭവം. കുഴിയെടുക്കവെയാണ് സ്ഫോടനം നടന്നത്. വിനോദിന് ഇരുകണ്ണിനും പരിക്കേറ്റു.
ആനക്കര: കാഞ്ഞിരത്താണിയിൽ വീട്ടിൽ നടന്ന സ്ഫോടനത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ കപ്പൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
കപ്പൂർ സിറ്റിയിൽനിന്ന് കാഞ്ഞിരത്താണി സെൻററിലേക്ക് നടത്തിയ പ്രകടനത്തിന് ഭാരവാഹികളായ കബിർ, ഷമീർ, സുലൈമാൻ, വൈസൽ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധയോഗത്തിൽ മണ്ഡലം കമ്മിറ്റി അംഗം അഷറഫ് പള്ളത്ത് സംസാരിച്ചു. കപ്പൂർ പ്രദേശത്ത് ഇത്തരത്തില്‍ ആദ്യത്തെ സ്ഫോടനമല്ലെന്നും കൃത്യമായ ഇടവേളകളിൽ ഇവിടെ നാലാം തവണയാണ് സ്ഫോടനം ഉണ്ടാകുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
ആനക്കര: കാഞ്ഞിരത്താണി പ്രദേശങ്ങളിൽ ആർ.എസ്.എസ് പ്രവർത്തകരുടെ വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന സ്ഫോടനങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കാഞ്ഞിരത്താണിയിൽ യു.ഡി.എഫ് പ്രകടനം നടത്തി. എം.വി. നിസാർ അധ്യക്ഷത വഹിച്ചു. പി. രാജീവ്, ഹസൈനാർ കണിക്കരത്ത്, അലി കുമരനല്ലൂർ, സുബൈർ കൊഴിക്കര, അഡ്വ. സുബ്രഹ്മണ്യൻ, ഷറഫു പിലാക്കൽ, ഷനോജ് കണ്ടലായ്, കെ. ഷിഹാബ്, പി.വൈ. മോഹനൻ, എം.കെ. നൗഷാദ്, ആസിം ആളത്ത്, വി.വി. ഖാദർ, രവീന്ദ്രൻ, പി.വി. മുഹമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.
ആനക്കര: കാഞ്ഞിരത്താണിയില്‍ നടന്ന സ്പോടനത്തിെൻറ ഭാഗമായി എല്‍.ഡി.എഫ് കാഞ്ഞിരത്താണിയില്‍ പ്രതിഷേധ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.