പട്ടാമ്പി: വിളയൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ബേബി ഗിരിജ അധ്യക്ഷത വഹിച്ചു. സംസ്ഥാന പിന്നാക്ക കമീഷൻ അംഗം സുബൈദ ഇസ്ഹാഖ് കർഷകരെ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. നൗഫൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുരളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ഉണ്ണികൃഷ്ണൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രാജി മണികണ്ഠൻ, പഞ്ചായത്ത് അംഗങ്ങളായ ടി. ഷാജി, പി. രാജൻ, പി.കെ. സിന്ധു, കൊപ്പം സർവിസ് കോഓപറേറ്റിവ് ബാങ്ക് ഡയറക്ടർ എ. സുകുമാരൻ, ടി. ഭാസ്കരൻ, കെ. മണികണ്ഠൻ, ഹുസൈൻ കണ്ടേങ്കാവ്, സി. ഹരിദാസ് എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ കെ.എം. അഷ്ജാൻ സ്വാഗതവും കെ.പി. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
കൊപ്പം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ കർഷകദിനം ആഘോഷിച്ചു. കൊപ്പം ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുത്ത കുഞ്ഞുണ്ണി അമ്മലാക്കിലിനെ ആദരിച്ചു. ‘പിറന്നാൾ ദിനത്തിൽ ഒരു ചെടി’ പദ്ധതിക്കും തുടക്കംകുറിച്ചു.
ഫ്രൂട്ടി നഴ്സറിയുമായി സഹകരിച്ച് പൂന്തോട്ട സൗന്ദര്യവത്കരണ പദ്ധതിയും ആരംഭിച്ചു.
പ്രധാനാധ്യാപിക കെ.ടി. ജലജ, പ്രിൻസിപ്പൽ ടി. ഷാജി, എസ്.എം.സി ചെയർമാൻ എൻ.പി. ഷാഹുൽ ഹമീദ്, പി.ടി.എ വൈസ് പ്രസിഡന്റ് ടി.കെ. അബ്ദുൽ ഷുക്കൂർ, ഇ.പി. അക്ബർ, പി. പ്രീജ, സി.വി. ദിനേഷ്, ഇ.പി. പ്രഭ, വി.ടി. സാബിറ, കെ. ഷമി എന്നിവർ സംസാരിച്ചു. രായിരനെല്ലൂർ എ.യു.പി സ്കൂളിൽ കുട്ടികൾക്കുള്ള ബോധവത്കരണ ക്ലാസും കർഷകരായ സി. മാണിക്യൻ, എം. ഹംസ എന്നിവരെ ആദരിക്കലും നടന്നു. തിരുവേഗപ്പുറ കൃഷി ഓഫിസർ ബിജു വി. ബാലൻ ഉദ്ഘാടനം ചെയ്തു. മാനേജർ കെ. കൃഷ്ണകുമാർ, അധ്യാപകരായ കെ. ശ്രീജ, പി.ടി. സുധ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപക സി. കാർത്യായനി അധ്യക്ഷത വഹിച്ചു. കെ. സുബ്രഹ്മണ്യൻ സ്വാഗതവും എം. ഷെഹീദ നന്ദിയും പറഞ്ഞു.
മങ്കര: മങ്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനം ജില്ല പഞ്ചായത്ത് അംഗം അഡ്വ. സഫ്ദർ ഷെരീഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് ചെയർമാൻ കെ.വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മികച്ച കർഷകർക്കും യുവ കർഷകനും ഉപഹാരം നൽകി. മുതിർന്ന 14 കർഷകരെ ആദരിച്ചു. യുവ കർഷകരായ റിജേഷ്, കെ.ജി. ഉണ്ണികൃഷ്ണൻ എന്നിവരെയും ആദരിച്ചു. ക്ഷീര കർഷകരായ റഹ്മത്, ബാലകൃഷ്ണൻ, മികച്ച വിദ്യാർഥി കർഷക ശ്രീനന്ദ, എന്നിവരെയും ആദരിച്ചു. കൃഷി ഓഫിസർ സി. മുകുന്ദകുമാർ സ്വാഗതവും കൃഷി അസിസ്റ്റന്റ് പ്രീത നന്ദിയും പറഞ്ഞു.
ഒറ്റപ്പാലം: അമ്പലപ്പാറ കൃഷിഭവൻ, ബാങ്കുകൾ, പാടശേഖര സമിതികൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിജയലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു. പുളിഞ്ചോട് പാടശേഖരസമിതി സെക്രട്ടറി രാജ് മോഹൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ടി. ശശികുമാർ മുതിർന്ന കർഷകനെയും മികച്ച കാർഷകരെയും ആദരിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രാധാകൃഷ്ണൻ, അമ്പലപ്പാറ പഞ്ചായത്ത്സ്ഥിരംസമിതി അധ്യക്ഷരായ എ.ഐ. സീനത്ത്, എം.എം. ബിന്ദു, പി. മുഹമ്മദ് കാസിം, കർഷക പ്രതിനിധി അച്യുതൻ കുട്ടി, ഒറ്റപ്പാലം സർവിസ് സഹകരണ ബാങ്ക്, അമ്പലപ്പാറ സർവിസ് സഹകരണ ബാങ്ക് അധികൃതർ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. കൃഷി ഓഫിസർ അശ്വതി വിനോദ് സ്വാഗതവും കൃഷി അസിസ്റ്റന്റ് ആർ.കെ. പ്രമോദ് കൃഷ്ണൻ നന്ദിയും പറഞ്ഞു.
ഷൊർണൂർ: കെ.വി.ആർ ഹൈസ്കൂളിൽ ‘തനിമ’ കാർഷിക ക്ലബിന്റെ രൂപവത്കരണവും കർഷക ദിനാഘോഷവും നടത്തി. സ്കൂൾ മാനേജർ കെ.ആർ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഷീന, പി.ടി.എ പ്രസിഡന്റ് സുധേഷ്, ഷൊർണൂർ കൃഷി ഓഫിസർ പി. രാജൻ, കർഷകൻ കൂടിയായ മുൻ നഗരസഭാംഗം സി. ബിജു, കാർഷിക ക്ലബ് സെക്രട്ടറി കുമാരി അബിത എന്നിവർ സംസാരിച്ചു. തുടർന്ന് വിത്തിടൽ ചടങ്ങും നടത്തി.
കേരളശ്ശേരി: കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷം പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് അംഗം എ. പ്രശാന്ത് കർഷകരെ അദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിൻ റഹ്മാൻ മികച്ച പാടശേഖരസമിതിക്കുള്ള ഏവർ റോളിങ് ട്രോഫി കൈമാറി. കൃഷി ഓഫിസർ രേവതി സ്വാഗതവും കൃഷി അസിസ്റ്റന്റ് വന്ദന നന്ദിയും പറഞ്ഞു.
ഷൊർണൂർ: കാർഷിക വികസന ക്ഷേമ വകുപ്പിന്റെയും നഗരസഭ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആഘോഷിച്ചു. പി. മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം.കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ പി. സിന്ധു, നഗരസഭ അംഗങ്ങളായ എം.കെ. ലക്ഷ്മണൻ, എസ്.ജി. മുകുന്ദൻ, പി. ജിഷ, ഫാത്തിമത്ത് ഫർസാന, വി.സി. സിന്ധു, ഹസീന അശ്റഫ്, കൃഷി ഓഫിസർ പി. രാജൻ, രാഷ്ട്രീയ-സംഘടന പ്രതിനിധികളായ വിജയ് പ്രകാശ് ശങ്കർ, എം. സുരേന്ദ്രൻ, എം.എ. കൃഷ്ണൻകുട്ടി, ജെ. മോറിസ്, യൂസഫ് ഹാജി, അബ്ദുൽ അസീസ്, കെ.ടി. ജോർജ്, ആർ.ജി. പിള്ള, സി. ബിജു, പി. രാജൻ എന്നിവർ സംബന്ധിച്ചു.
വടക്കഞ്ചേരി: കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് കൃഷിഭവന് സംഘടിപ്പിച്ച കര്‍ഷക ദിനാചരണവും കര്‍ഷക തൊഴിലാളികളെ ആദരിക്കലും പി.പി. സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എം. സുമതി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ആര്. മുരളി, ജില്ല പഞ്ചായത്ത് അംഗം പി.എം. അലി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ കെ. സുലോചന, ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി രാമദാസ്, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ പി. സോമസുന്ദരന്‍, ജയന്തി പ്രകാശന്, കൃഷി അസി. ഡയറക്ടര്‍ എം.വി. രശ്മി, കൃഷി ഓഫിസര്‍ ആരതികൃഷ്ണ, പി.കെ. വിജയകുമാരി, ആര്. ചന്ദ്രശേഖരന്, കെ. നാരായണന്, സി.വി. ചന്ദ്രന്, ജി. ശിവരാമന്, ബിജുമോന് എന്നിവര്‍ സംസാരിച്ചു.
മുണ്ടൂർ: കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാചരണം എ. പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.വി. സജിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി. ശിവദാസൻ, കൃഷി ഓഫിസർ മേഘ്ന ബാബു എന്നിവർ സംസാരിച്ചു.
ലക്കിടി: ലക്കിടി പേരൂർ കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന കർഷകദിനം പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന പ്രസാദ് കർഷകരെ ആദരിച്ചു.
പഞ്ചായത്ത് അംഗങ്ങളായ വിജയകുമാർ, ഹരി, കുമാരി ദേവി, കൃഷി അസിസ്റ്റന്റുമാരായ സി. ധന്യ, എം. രമ്യ എന്നിവർ സംസാരിച്ചു. അതേസമയം, കർഷക മോർച്ചയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിന് മുന്നിൽ വഞ്ചനദിനം ആചരിച്ചു.
മണ്ഡലം പ്രസിഡന്റ് സജി പേരൂർ അധ്യക്ഷത വഹിച്ചു. എ.ആർ. രാജേഷ്, പി. മണികണ്ഠൻ, സുജേഷ്, ദിലീപ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.