പാലക്കാട്: കണ്ണാടി പറകുന്നത്ത് കാർ തടഞ്ഞുനിർത്തി ഡ്രൈവറെ വെട്ടുകത്തി ഉപയോഗിച്ച് കൊല്ലാൻ ശ്രമിക്കുകയും കാറിന്റെ ചില്ലുകകൾ വെട്ടിപൊളിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. കണ്ണാടി കടലാകുറിശ്ശി സ്വദേശി വി. കൃഷ്ണപ്രസാദ്, കണ്ണാടി കുന്നുപറമ്പ് പി.ആർ. ചന്ദ്രബാബു എന്നിവരാണ് അറസ്റ്റിലായത്. ടൗൺ സൗത്ത് പൊലീസ് ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. കേസിലെ മറ്റൊരു പ്രതി കണ്ണാടി ചേലക്കാട് സ്വദേശി മനോജിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ജൂലൈ 12ന് കണ്ണാടി പറകുന്നത്തായിരുന്നു സംഭവം. കേസിലെ ഒന്നാം പ്രതി കൃഷ്ണപ്രസാദ് കൊലപാതകങ്ങൾ ഉൾപ്പെടെ മറ്റ് 17 കേസുകളിൽ പ്രതിയാണ്. ഇയാൾ മുൻ കാപ്പ തടവുകാരനുമാണ്. കേസിലെ രണ്ടാം പ്രതി ചന്ദ്രബാബു 12 കേസുകളിൽ പ്രതിയാണ്. എ.എസ്.പി ഷാഹുൽ ഹമീദ് നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ തിരുപ്പതിയിൽനിന്ന് കസ്റ്റഡിയിൽ എടുത്തത്.
അന്നേദിവസം തന്നെ ആയുധങ്ങളുമായി വീടുകളിൽ എത്തി ഭീഷണിപ്പെടുത്തിയ കാര്യത്തിന് മറ്റ് രണ്ട് കേസുകൾ കൂടി പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകളിൽ കൂടി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച് ആയുധങ്ങൾ കണ്ടെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.