പാലക്കാട്: കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്‍ മേയ് 20, 21 തീയതികളില്‍ ഗവി, വയനാട് എന്നിവിടങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കുന്നു. മഴക്കാലം ആരംഭിക്കുംമുമ്പേ സീസണിലെ അവസാന യാത്രയാണിത്. രണ്ട് യാത്രകളിലും ഇരുപതോളം ടിക്കറ്റുകള്‍ ബാക്കിയുണ്ട്. ഗവി യാത്ര 20ന് രാത്രി 10ന് ആരംഭിക്കും. 21ന് ഗവി സന്ദര്‍ശിച്ച് 22ന് പുലര്‍ച്ച തിരിച്ചെത്തും. 2850 രൂപയാണ് നിരക്ക്. വയനാട്ടിലേക്ക് 20ന് പുലര്‍ച്ച അഞ്ചിന് പുറപ്പെട്ട് 22ന് പുലര്‍ച്ച തിരിച്ചെത്തും. 2920 രൂപയാണ് നിരക്ക്. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ 9947086128 നമ്പറില്‍ വാട്ട്സ്ആപ് സന്ദേശം അയക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.