പാ​ല​ക്ക​യം ടൗ​ണി​ലെ ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റിയ നിലയിൽ

പാലക്കാട് പാ​ല​ക്ക​യ​ത്ത് ക​ന​ത്ത മ​ഴ; വ​ന​ത്തി​ൽ ഉ​രു​ൾ​പൊ​ട്ടി

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ടി​ന് സ​മീ​പം പാ​ല​ക്ക​യ​ത്ത് ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് വ​ന​ത്തി​ൽ ഉ​രു​ൾ​പൊ​ട്ടി. പാ​ല​ക്ക​യം ടൗ​ണി​ലെ ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി. പ്ര​ദേ​ശ​ത്ത് മ​ണി​ക്കൂ​റു​ക​ളാ​യി ക​ന​ത്ത മ​ഴ​ പെ​യ്യു​കയാണ്. കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​നോ​ട് ചേ​ർ​ന്നു​ള്ള വ​ന​പ്ര​ദേ​ശ​ത്താ​ണ് ഉ​രു​ൾ​പെ​ട്ടി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. പ്ര​ദേ​ശ​ത്തെ ജ​ലാ​ശ​യ​ത്തി​ൽ വെ​ള്ളം വ​ലി​യ​തോ​തി​ൽ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ക​ന​ത്ത മ​ഴ​യി​ൽ പാ​ല​ക്ക​യ​ത്തെ കാ​ർ​മ​ൽ സ്കൂ​ളി​ന്‍റെ താ​ഴ്ന്ന നി​ല വെ​ള്ള​ത്തി​ൽ മു​ങ്ങി. സ്കൂ​ളി​ന് ചു​റ്റും വെ​ള്ളം വ​ലി​യ തോ​തി​ൽ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ ദേ​വാ​ല​യ പ​രി​സ​ര​ത്തും വെ​ള്ളം ക​യ​റി. ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ഴ​യി​ലും ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ട്ടി​ല്ല. പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും പാ​ല​ക്ക​യ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. മ​ഴ ക​ന​ത്ത​തോ​ടെ കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർന്ന് കൊണ്ടിരിക്കുകയാണ്. 

Tags:    
News Summary - Heavy rain in Palakkad Palakkayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.