പെരിങ്ങോട്ടുകുറുശ്ശി: ആറാം ക്ലാസ് വിദ്യാർഥിനി വിചിത്രയുടെ കരൾ മാറ്റ ശസ്ത്രക്രിയക്കും തുടർചികിത്സക്കും പ്രവാസ ലോകത്തിെൻറ കാരുണ്യഹസ്തം.
കരൾ മാറ്റ ശസ്ത്രക്രിയക്ക് ചികിത്സയിൽ കഴിയുന്ന പെരിങ്ങോട്ടുകുറുശ്ശി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി വിചിത്രയുടെ ചികിത്സ ഫണ്ടിലേക്ക് 1,22,222 രൂപയാണ് പെരിങ്ങോട്ടുകുറുശ്ശി പ്രവാസി ഫോറം സോഷ്യൽ ക്ലബ്-ജി.സി.സി പ്രവർത്തകർ സമാഹരിച്ചുനൽകിയത്.
ചികിത്സ സഹായ സമിതി ചെയർപേഴ്സനായ പഞ്ചായത്ത് പ്രസിഡൻറ് രാധമുരളീധരന് കൂട്ടായ്മ ഭാരവാഹി രതീഷ് പരുത്തിപ്പുള്ളി തുക കൈമാറി. പെരിങ്ങോട്ടു കുറുശ്ശി ദയ ട്രസ്റ്റ് ചെയർമാൻ ഇ.ബി. രമേശ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ.പി. പൗലോസ്, പഞ്ചായത്ത് അംഗങ്ങളായ ചികിത്സ സഹായ സമിതി ട്രഷറർ ഇ.ആർ. രാമദാസ്, കൺവീനർ എം.കെ. കമലം, ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ശ്രീധരൻ, ഇസ്മയിൽ, അക്ബർ, പ്രദീപ്, സാരസാക്ഷപ്പണിക്കർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ സുജിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.