കാഞ്ഞിരപ്പുഴ: വേനൽ ചൂടിന്റെ കാഠിന്യത്തിനിടയിലും അവധിക്കാലം ആസ്വദിക്കാൻ കാഞ്ഞിരപ്പുഴ ഡാമും ഉദ്യാനവും സന്ദർശിക്കാൻ സഞ്ചാരികളുടെ ഒഴുക്ക്. പെരുന്നാൾ ദിനത്തിലും തൊട്ടടുത്ത ദിവസങ്ങളിലും സന്ദർശക പ്രവാഹമായിരുന്നു. ബുധനാഴ്ച വൈകീട്ട് മൂന്നിനും ആറിനും ഇടയിൽ 18ന് മുകളിൽ പ്രായമുള്ള 1115 പേരും 392 കുട്ടികളും 15 മുതിർന്ന പൗരന്മാരും കാഞ്ഞിരപ്പുഴ ഉദ്യാനം സന്ദർശിച്ചു.
ടിക്കറ്റ് വരുമാനത്തിൽ പെരുന്നാൾ ദിവസം മാത്രം 804101 രൂപ ലഭിച്ചു. ഫാമിലി ബോട്ടിൽ 250 കുടുംബങ്ങളും ഉല്ലാസയാത്ര നടത്തി. വ്യാഴാഴ്ച 983 മുതിർന്നവരും 342 കുട്ടികളും ഡാമും ഉദ്യാനവും കാണാനെത്തി. മധ്യവേനലവധിയും ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ റോഡ് നവീകരിച്ചതും സഞ്ചാരികളുടെ വരവിന് ആക്കം കൂട്ടി. കുട്ടികൾക്കുള്ള ഉല്ലാസ ഉപാധികൾ നവീകരിച്ചതും ഉപകാരപ്രദമായി. വ്യാഴാഴ്ച മാത്രം 95,600 രൂപ ടിക്കറ്റ് വരുമാനത്തിൽ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.