മങ്കരയിൽ മഴയിൽ വീട് തകർന്നു

മങ്കര: ശക്തമായ കാറ്റിലും മഴയിലും നാലംഗ കുടുംബം താമസിക്കുന്ന വീട് പൂർണമായും തകർന്നു. ഇവർ പുറത്തേക്കോടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. മങ്കര കുനിയംപാടം നെടുഗുണ്ട സൽമയുടെ വീടാണ് പൂർണമായും തകർന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മൺകട്ട കൊണ്ട് നിർമിച്ച വീടാണിത്. വാടക വീട്ടിലാണ് അവർ അഭയം തേടിയിട്ടുള്ളത്. നിർധന കുടുംബം കൂലിപ്പണിയെടുത്താണ് ജീവിക്കുന്നത്. ലൈഫ് ഭവന പദ്ധതിയിൽ 262ാത്തെ ക്രമനമ്പറിലാണ് ഇവരുടെ പേരുള്ളത്.

മുൻഗണനയിൽ ഉൾപ്പെടുത്തി വീടുനൽകണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർക്കും മങ്കര ഗ്രാമപഞ്ചായത്തിനും പരാതി നൽകിയിട്ടുണ്ട്. സംഭവമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ്, പഞ്ചായത്തംഗം കെ.ബി. വിനോദ് എന്നിവർ വീട് സന്ദർശിച്ചു. വേണ്ട നടപടികൾ സ്വീകരിച്ചുവരുന്നുെണ്ടന്ന് പഞ്ചായത്ത് പ്രസിഡന്റ് 'മാധ്യമ'ത്തോട് പറഞ്ഞു.

Tags:    
News Summary - House destroyed by rain in Mankara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.