പാലക്കാട്: ഈ സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ സംരംഭവർഷം 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ ആരംഭിച്ചത് 9003 സംരംഭങ്ങൾ. ‘സംസ്ഥാന സർക്കാറിന്റെ ഒരുവർഷം ഒരു ലക്ഷം സംരംഭം’ പദ്ധതിയിലാണ് ജില്ല നേട്ടം കൈവരിച്ചത്. 9000 സംരംഭം എന്ന ലക്ഷ്യം പൂർത്തീകരിച്ചതായി അധികൃതർ പറഞ്ഞു. സംരംഭവർഷം ഒരു പദ്ധതി പ്രകാരം കഴിഞ്ഞവർഷം ആരംഭിച്ച സംരംഭങ്ങൾ പരമാവധി നിലനിർത്താനും വ്യവസായ വകുപ്പിന് സാധിച്ചു.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ സംരംഭങ്ങളിലൂടെ 583 കോടി രൂപയുടെ നിക്ഷേപവും 19,701 തൊഴിലവസരങ്ങളും നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ ഉണ്ടായിട്ടുണ്ട്. ഉൽപാദന മേഖലയിൽ 1107 എണ്ണവും സേവന മേഖലയിൽ 4258 ഉം വ്യാപാര മേഖലയിൽ 3638 എണ്ണം സംരംഭങ്ങളാണ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.