ആലത്തൂർ: കുടുംബഘടനയെ തകർത്ത്കൊണ്ട് സമൂഹത്തിൽ ഉയർന്നു വരുന്ന നവലിബറൽ ചിന്താഗതികളും പ്രവണതകളും സമൂഹത്തെ നാശത്തിലേക്ക് നയിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം അബ്ദുറഹ്മാൻ പെരിങ്ങാടി.
'ഇസ്ലാം ആശയ സംവാദത്തിെൻറ സൗഹൃദ നാളുകൾ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന കാമ്പയിനിെൻറ ഭാഗമായി തരൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സംവാദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ബഷീർ ഹസൻ നദ്വി അധ്യക്ഷത വഹിച്ചു. 'ഇസ്ലാമും സ്ത്രീകളും' എന്ന സംവാദത്തിൽ വനിത വിഭാഗം സംസ്ഥാന സമിതിയംഗം സഫിയ ഷറഫിയ വിഷയാവതരണം നടത്തി. ജില്ല സമിതിയംഗം ഫക്കീർ മുഹമ്മദ് ബാഖവി സമാപന പ്രഭാഷണം നടത്തി. ഏരിയ പ്രസിഡൻറ് ജഅ്ഫർ മാസ്റ്റർ സ്വാഗവും സെക്രട്ടറി റഫീക്ക് മാസ്റ്റർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.