പട്ടാമ്പി: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തെറപ്പിയും കുട്ടികളോടൊപ്പം അമ്മമാർക്ക് തൊഴിൽ പരിശീലനവും നൽകുന്ന പദ്ധതിക്ക് രൂപം നൽകിയതായി ഓട്ടിസം ക്ലബ് പാലക്കാട് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രാഥമിക കമ്പ്യൂട്ടർ വിദ്യാഭ്യാസം, അക്കൗണ്ടിങ് ഡി.ടി.പി വർക്കുകൾ, ഗ്രാഫിക് ഡിസൈനിങ്, പേപ്പർ ബാഗ് നിർമാണം എന്നിവയിലാണ് പരിശീലനം നൽകുക. പരിശീലനത്തിനെത്തുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ഭക്ഷണസൗകര്യവും ഒരുക്കും.
27ന് രാവിലെ 10ന് കൂട്ടുപാതയിൽ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ വാർഡ് അംഗം രാധിക രതീഷ് അധ്യക്ഷത വഹിക്കും. ജില്ലയിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി. പട്ടാമ്പി താലൂക്കിലെ 60 കുട്ടികളാണ് നിലവിൽ ഓട്ടിസം ക്ലബ് പാലക്കാടിൽ അംഗങ്ങളായിട്ടുള്ളത്. പട്ടാമ്പി കൂറ്റനാട് റോഡിന് ഇടയിലെ കൂട്ടുപാത കേന്ദ്രീകരിച്ചാണ് ഓട്ടിസം ക്ലബ് പ്രവർത്തിക്കുക എന്നും പ്രസിഡന്റ് കെ.എസ്. മുരളി, സെക്രട്ടറി ടി.കെ. അയൂബ്, ഇ.കെ. സാജിത, ഇ.കെ. ആഷർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.