പാലക്കാട്: കാപ്പ നിയമ പ്രകാരം യുവാവിനെ കരുതൽ തടങ്കലിലാക്കി. കുന്നത്തൂർമേട് ചിറക്കാട് ജയറാം കോളനിയിലെ തങ്കരാജി(ബൈജു -31) നെയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലാക്കിയത്. അന്യായമായി തടസ്സം സൃഷ്ടിക്കുക, ദേഹോപദ്രവം ഏൽപ്പിക്കുക, അടിപിടി, മോഷണം, വസ്തു കൈയേറ്റം നടത്തുക,
ഭവനഭേദനം, സ്ത്രീകൾക്കെതിരായ അതിക്രമം, കവർച്ച, നിരോധിത മയക്കുമരുന്ന് ഉൽപന്നങ്ങൾ കൈവശം വെച്ച് വിൽപ്പന നടത്തുക, ഉപയോഗിക്കുക മുതലായ പ്രവർത്തികളിൽ സ്ഥിരമായി ഏർപ്പെട്ടതിനാണ് കാപ്പ ചുമത്തിയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ചിന് കീഴിൽ കഞ്ചാവ് കൈവശം വച്ച് വിൽപന നടത്തിയതിന് കേസും നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.