കല്ലേക്കാട്: ബന്ധുക്കളായ സുഹൃത്തുക്കൾ പുഴയിൽ മുങ്ങി മരിച്ചത് തിരുവോണ നാളിൽ കല്ലേക്കാടിനെ ദുഃഖത്തിലാഴ്ത്തി. ശനിയാഴ്ച ഉച്ചക്ക് രണ്ട് യുവാക്കൾ ഒഴുക്കിൽപെട്ട് മുങ്ങിയ വിവരമറിഞ്ഞ് നാട്ടുകാർ പുഴക്കരയിലേക്ക് ഒഴുകിയെത്തി. പാലക്കാട്ടുനിന്ന് ഫയർഫോഴ്സ് എത്തും മുമ്പെ നാട്ടുകാർ തിരച്ചിൽ ആരംഭിച്ചിരുന്നു.
ഫയർഫോഴ്സ് എത്തിയാണ് യുവാക്കളെ പുഴയിലെ മണലെടുത്ത കുഴിയിൽനിന്ന് കരകയറ്റിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കല്ലേക്കാട്-പറക്കോട് വീട്ടിൽ നൗഷാദ്-- റഷീദ ദമ്പതികളുടെ മകൻ ഹാശിം (20), ഹാശിമിെൻറ പിതൃസഹോദരിയുടെ മകൻ സേലം പച്ചപ്പെട്ടി 3 സ്ട്രീറ്റിൽ അശോഭ് നഗറിൽ കാജ-നസീമ ദമ്പതികളുടെ മകൻ അൻസീർ (19) എന്നിവരാണ് മുങ്ങി മരിച്ചത് . സംഭവമറിഞ്ഞ് ഷാഫി പറമ്പിൽ എം.എൽ.എയും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.