പറളി: കടുത്ത വേനലിൽ അയ്യർ മലയിലെ വന്യജീവികൾക്ക് ഭക്ഷണത്തിനായി ലോഡ് കണക്കിന് പഴ വർഗങ്ങൾ എത്തിച്ചുനൽകി വനമിത്ര അവാർഡ് ജേതാവ് കല്ലൂർ ബാലൻ. പാലക്കാട്ടെയും പരിസരങ്ങളിലെയും കടകളിൽനിന്ന് ശേഖരിച്ച പഴങ്ങളാണ് വന്യജീവികൾക്കായി എത്തിക്കുന്നത്. കുരങ്ങ്, മയിൽ, കാട്ടുപന്നി, മുള്ളൻപന്നി, പക്ഷികൾ എന്നിവക്കെല്ലാം ഇത് ആശ്വാസമാണ്.
അയ്യർമല മുതൽ വാളയാർ കാട് വരെ മേഖലയിലെ വന്യജീവികൾക്കായി കല്ലൂർ ബാലൻ എല്ലാ ദിവസങ്ങളിലും തീറ്റയും വെള്ളവും എത്തിക്കുന്നുണ്ട്. വനമേഖലയിൽ തണ്ണീർതൊട്ടികൾ സ്ഥാപിച്ച് വെള്ളം നിറച്ചുവെക്കുന്നത് കല്ലൂർ ബാലന്റെ ദിനചര്യയാണ്. പാലക്കാട്ടെ കച്ചവടക്കാർ നല്ല സഹകരണമാണ് നൽകുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത്തവണ നേന്ത്രപ്പഴം യഥേഷ്ടം ലഭിച്ചതായും വന്യജീവികൾ എത്തിപ്പെടാവുന്ന മേഖലകളിലെല്ലാം പഴക്കുലകൾ ഇട്ടുകൊടുത്തതായും അദ്ദേഹം പറയുന്നു. സഹായിയായി പരിസ്ഥിതി പ്രവർത്തകൻ കെ.കെ.എ. റഹ്മാനും ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.