പാലക്കാട്: കൽമണ്ഡപം മുതൽ ശേഖരിപുരം വരെയുള്ള മൂന്നര കിലോമീറ്റർ ദൂരം മാതൃക റോഡാക്കി ഉയർത്തുന്നു. ഇതിെൻറ ഭാഗമായി ജില്ല റോഡ് സുരക്ഷ കൗൺസിലിെൻറ നിർദേശപ്രകാരം എൻഫോഴ്സ് മെൻറ് ആർ.ടി.ഒ, പൊലീസ്, പൊതുമരാമത്ത് തുടങ്ങിയവർ സംയുക്തമായി റോഡ് ഓഡിറ്റ് നടത്തി.
കൽമണ്ഡപം, കൊപ്പം ജങ്ഷനുകളിൽ വാഹനങ്ങൾ ഇടതുവശത്തേക്ക് പോകുന്നത് സുഗമമാക്കുക, ലോറി പാർക്കിങ് സംവിധാനം ഒരുക്കുക, തെരുവ് വിളക്കുകൾ സ്ഥാപിക്കുക, എല്ലാ ജങ്ഷനുകളിലും റംബിൾ സ്ട്രിപ്പ്, റിഫ്ലെക്റ്റീവ് സ്റ്റഡ്, റോഡ് മാർക്കിങ്ങ്, സൈൻ ബോർഡുകൾ സ്ഥാപിക്കുക എന്നീ വിഷയങ്ങളിൽ സംഘം വിശദമായ പരിശോധന നടത്തി.
എൻഫോഴ്സ്മെൻറ് ആർ.ടി.ഒ സഹദേവൻ, ട്രാഫിക് നോഡൽ ഓഫിസർ ഡിവൈ.എസ്.പി ജോൺ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എൻജിനീയർ സുരേഷ്, മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ സുജീഷ്, അസി. മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ ദേവി ദാസൻ, ദീപക് എന്നിവർ റോഡ് ഓഡിറ്റിന് നേതൃത്വം നൽകി. കൊച്ചി സേലം, കോഴിക്കോട് പാലക്കാട് ദേശീയപാതകളെ തമ്മിൽ ജില്ലയിൽ ബന്ധിപ്പിക്കുന്ന റോഡാണ് കൽമണ്ഡപം ശേഖരിപുരം ബൈപാസ്.
റോഡിൽ കാഴ്ച മറയുന്നുണ്ടോ? ജനങ്ങൾക്ക് ഇടപെടാം
പാലക്കാട്: റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങൾ, കാഴ്ച മറയ്ക്കുന്ന വസ്തുക്കൾ, റോഡിലും പാതയോരങ്ങളിലും സുഗമമായ യാത്രക്ക് വിഘാതമാകുന്ന രിതിയിൽ കൂട്ടിയിട്ട കെട്ടിട നിർമാണ സാമഗ്രികൾ, വൃക്ഷ കൊമ്പുകൾ എന്നിവ നീക്കം ചെയ്യാനുള്ള നടപടി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു.
ഹൈകോടതി വിധിയെ തുടർന്നാണ് നടപടി. ഇത്തരം വസ്തുക്കളുടെ ഉടമസ്ഥതയുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങിയവർ ഇവ സ്വമേധയാ നീക്കം ചെയ്യണം. പൊതുജനങ്ങൾക്ക് ഇതുമായ ബന്ധപ്പെട്ട് പരാതികൾ ജില്ലയിലെ ആർ.ടി.ഒ, എൻഫോഴ്സ്മെൻറ് ആർ.ടി.ഒ എന്നിവരെ അറിയിക്കാം. ആർ.ടി.ഒ പാലക്കാട് (8547639009-വാട്സ്ആപ്പ്), e-mail. kl09.rto@kerala.gov.in, എൻഫോഴ്സ്മെൻറ് ആർ.ടി.ഒ (9188961009-വാട്സ്ആപ്പ്), e-mail. rtoe09.mvd@kerala.gov.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.