പാലക്കാട്: സംസ്ഥാനത്തെ ഘട്ടംഘട്ടമായി ഊര്‍ജ ഉൽപാദനത്തില് സ്വയംപര്യാപ്തമാക്കാന്‍ ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കഞ്ചിക്കോട്ട് മൂന്ന് മെഗാവാട്ട് സൗരോര്‍ജ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊര്‍ജ ഉൽപാദനം വര്‍ധിപ്പിക്കുന്നതിലൂടെ പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവ് കുറച്ചുകൊണ്ട് വരാന്‍ സാധിക്കുമെന്നും ഇതിലൂടെ ഗാര്‍ഹിക വൈദ്യുതിയുടെ വിലയില്‍ കുറവ് വരുത്താനാവുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ വ്യവസായങ്ങള്‍ക്കുള്‍പ്പെടെ ചുരുങ്ങിയ ചെലവില്‍ വൈദ്യുതി ലഭ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബറോടെ ഇടുക്കി ജലവൈദ്യുതി പദ്ധതി രണ്ടാം ഘട്ടത്തിനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇത് നടപ്പായാല്‍ വൈദ്യുതി നിരക്ക് കുറയുമെന്ന് മന്ത്രി ഉറപ്പു നല്കി.
കെ. പ്രഭാകരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. വി.കെ. ശ്രീകണ്ഠന് എം.പി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, കെ.എസ്.ഇ.ബി ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടര്‍ വി. മുരുകദാസ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. ബിജോയ്, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എന്‍. പ്രസീദ, ജില്ല പഞ്ചായത്ത് മെംബര്‍ എം. പത്മിനി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കെ. സുന്ദരി, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് മെംബര്‍ ആര്. മിന്മിനി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കെ.എസ്.ഇ.ബി ലിമിറ്റഡ് റീസ്, സൗര, സ്പോര്‍ട്സ്, വെല്‍ഫെയര്‍ ഡയറക്ടര്‍ ആര്. സുകു, സി.എം.ഡി ബി. അശോക് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.