പാലക്കാട്: ഗൗരവമേറിയ പരാതികളാണ് കമീഷന് പരിഗണിക്കുകയെന്നും ജനങ്ങള്‍ നിസാര പ്രശ്നങ്ങള്‍ പരാതികളാക്കി കമീഷനെ സമീപിച്ച് വരുന്നുണ്ടെന്നും വനിത കമീഷന് അഗം ഷിജി ശിവജി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിലായിരുന്നു കമീഷന് അംഗം പ്രതികരിച്ചത്.
തരൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാരില്‍ രണ്ട് പേര് തമ്മില്‍ തൊഴിലിടത്തില്‍ വെച്ചുണ്ടായ പ്രശ്നം സംബന്ധിച്ച പരാതിയുമായി കമീഷന് മുമ്പാകെ എത്തി.
പ്രശ്നം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് തരൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് നിർദേശം നല്‍കിയതായി വനിത കമീഷന് അംഗം പറഞ്ഞു. അദാലത്തില്‍ എറണാകുളം സ്വദേശി നല്കിയ സ്ത്രീധനം സംബന്ധിച്ച പരാതി പാലക്കാട് സൗത്ത് പൊലീസിന് കൈമാറി. അദാലത്തില്‍ അതിര്‍ത്തി തര്‍ക്കം, ഭൂമി സംബന്ധമായ കേസുകളാണ് കൂടുതലായും പരിഗണിച്ചത്. കോവിഡ് മാനദണ്ഡം പാലിച്ച് വിവിധ സമയങ്ങളിലായി നടന്ന അദാലത്തില്‍ 74 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 35 പരാതികള്‍ പരിഹരിച്ചു. അഞ്ച് പരാതികളില്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് കമീഷന് ആവശ്യപ്പെട്ടു. 34 പരാതി അടുത്ത അദാലത്തില്‍ പരിഗണിക്കും. അഡ്വക്കറ്റുമാരായ കെ. രാധിക, എ. അഞ്ജന, സി. രമിക എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.